അര്‍ണാബ് ഗോസ്വാമിക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി; ചാനലിന് റിപ്പബ്ലിക് എന്ന പേര് ഉപയോഗിക്കുന്നത് നിയമവിരുദ്ധമെന്ന് സര്‍ക്കാരിന് കത്തയച്ചു

ന്യൂഡല്ഹി: ടൈംസ് നൗ ചാനലില് നിന്ന് രാജിവെച്ച് സ്വന്തമായി ചാനല് തുടങ്ങാന് തയ്യാറെടുക്കുന്ന അര്ണാബ് ഗോസ്വാമിക്കെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ചാനലിന് റിപ്പബ്ലിക് എന്ന പേര് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് കാട്ടി വാര്ത്താ വിതരണ മന്ത്രാലയത്തിന് സ്വാമി കത്തയച്ചു. ദേശീയ ചിഹ്നങ്ങളും പേരുകളും വാണിജ്യാവശ്യള്ക്ക് ഉപയോഗിക്കുന്നത് തടയുന്ന 1950ലെ നിയമത്തിന്റെ ലംഘനമാണ് ചാനലിന് ഈ പേര് നല്കിയതിലൂടെ അര്ണാബ് ചെയ്തിരിക്കുന്നതെന്നാണ് സുബ്രഹ്മണ്യന് സ്വാമി ആരോപിക്കുന്നത്. രാഷ്ട്രപതിയുടെ പേര്, മുദ്ര, ചിഹ്നം, ഗവര്ണര്, സര്ദാര് ഇ റിയാസത് അല്ലെങ്കില്
 | 

അര്‍ണാബ് ഗോസ്വാമിക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി; ചാനലിന് റിപ്പബ്ലിക് എന്ന പേര് ഉപയോഗിക്കുന്നത് നിയമവിരുദ്ധമെന്ന് സര്‍ക്കാരിന് കത്തയച്ചു

ന്യൂഡല്‍ഹി: ടൈംസ് നൗ ചാനലില്‍ നിന്ന് രാജിവെച്ച് സ്വന്തമായി ചാനല്‍ തുടങ്ങാന്‍ തയ്യാറെടുക്കുന്ന അര്‍ണാബ് ഗോസ്വാമിക്കെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ചാനലിന് റിപ്പബ്ലിക് എന്ന പേര് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് കാട്ടി വാര്‍ത്താ വിതരണ മന്ത്രാലയത്തിന് സ്വാമി കത്തയച്ചു. ദേശീയ ചിഹ്നങ്ങളും പേരുകളും വാണിജ്യാവശ്യള്‍ക്ക് ഉപയോഗിക്കുന്നത് തടയുന്ന 1950ലെ നിയമത്തിന്റെ ലംഘനമാണ് ചാനലിന് ഈ പേര് നല്‍കിയതിലൂടെ അര്‍ണാബ് ചെയ്തിരിക്കുന്നതെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിക്കുന്നത്.

രാഷ്ട്രപതിയുടെ പേര്, മുദ്ര, ചിഹ്നം, ഗവര്‍ണര്‍, സര്‍ദാര്‍ ഇ റിയാസത് അല്ലെങ്കില്‍ റിപ്പബ്ലിക് അല്ലെങ്കില്‍ യൂണിയന്‍ ഓഫ് ഇന്ത്യ എന്നീ പദങ്ങള്‍ എന്നിവയുടെ ഉപയോഗം തടയുന്ന നിയമത്തിലെ 6-ാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് സ്വാമി സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. അതുകൊണ്ട് റിപ്പബ്ലിക് എന്ന പേരില്‍ ചാനലിന് ലൈസന്‍സ് നല്‍കുന്നത് നിയമവിരുദ്ധമായിരിക്കുമെന്ന് സ്വാമി ചൂണ്ടിക്കാണിക്കുന്നു.

ഡിസംബറിലാണ് പുതിയ ചാനല്‍ ആരംഭിക്കുന്നതായി അര്‍ണാബ് പ്രഖ്യാപിച്ചത്. ബിജെപിയുടെ രാജ്യസഭാ എംപിയും ഏഷ്യാനെറ്റ് ഉടമയുമായ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തത്തോടെയാണ് ചാനല്‍ ആരംഭിക്കുന്നത്.

അര്‍ണാബിന്റെ ടൈംസ് നൗ ന്യൂസ് അവര്‍ ചര്‍ച്ചകളില്‍ മുമ്പ് സ്ഥിരം സാന്നിധ്യമായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമി പക്ഷേ ഇതാദ്യമായല്ല അര്‍ണാബുമായി കോര്‍ക്കുന്നത്. 2014ല്‍ സുബ്രഹ്മണ്യന്‍ സ്വാമിയെ ഒരു പരിപാടിയില്‍ അറിവില്ലാത്തവന്‍, വിഡ്ഢി, നുണയന്‍ തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ച് അര്‍ണാബ് ആക്ഷേപിച്ചതാണ് ഇവര്‍ തമ്മിലുള്ള ശത്രുതയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട് അര്‍ണാബിന്റെ ചര്‍ച്ചകളില്‍ നിന്ന് സ്വാമി വിട്ടു നില്‍ക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള അഭിമുഖത്തില്‍ അര്‍ണാബിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി സ്വാമിയുടെ ചില നിലപാടുകളെ മോഡി വിമര്‍ച്ചിച്ചിരുന്നു. ഇതിനെതിരെ ട്വിറ്ററിലാണ് സ്വാമി ആഞ്ഞടിച്ചത്. അര്‍ണാബിനെ ഭ്രാന്തന്‍ നായെന്നും ഇദി അമീന്റെ മാധ്യമോപദേഷ്ടാവായി ശുപാര്‍ശ ചെയ്യാമെന്നുമൊക്കെയായിരുന്നു സ്വാമിയുടെ തിരിച്ചടി.