ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടിവി പരസ്യം നല്‍കുന്നത് ബിജെപി! ബഹുരാഷ്ട്ര കുത്തകകള്‍ പോലും പിന്നില്‍

ഇന്ത്യയില് ടെലിവിഷന് പരസ്യങ്ങള് നല്കിയ 'ബ്രാന്ഡുകളില്' മുന്പന്തിയില് ബിജെപിയെന്ന് റിപ്പോര്ട്ട്. വന് കുത്തകകളെ മറികടന്നാണ് ബിജെപി ഒന്നാം സ്ഥാനത്തെത്തിയത്. ടെലിവിഷന് റേറ്റിംഗ് ഏജന്സിയായ ബാര്ക് നല്കുന്ന കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ട്രിവാഗോ, നെറ്റ്ഫ്ളിക്സ് തുടങ്ങിയവയെപ്പോലും ബിജെപി മറികടന്നിരിക്കുകയാണെന്നാണ് വിവരം.
 | 
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടിവി പരസ്യം നല്‍കുന്നത് ബിജെപി! ബഹുരാഷ്ട്ര കുത്തകകള്‍ പോലും പിന്നില്‍

മുംബൈ: ഇന്ത്യയില്‍ ടെലിവിഷന്‍ പരസ്യങ്ങള്‍ നല്‍കിയ ‘ബ്രാന്‍ഡുകളില്‍’ മുന്‍പന്തിയില്‍ ബിജെപിയെന്ന് റിപ്പോര്‍ട്ട്. വന്‍ കുത്തകകളെ മറികടന്നാണ് ബിജെപി ഒന്നാം സ്ഥാനത്തെത്തിയത്. ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക് നല്‍കുന്ന കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ട്രിവാഗോ, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയവയെപ്പോലും ബിജെപി മറികടന്നിരിക്കുകയാണെന്നാണ് വിവരം.

അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പരസ്യങ്ങള്‍ നല്‍കിയിരിക്കുകയാണ് ബിജെപി. രാജസ്ഥാന്‍ , മിസോറാം, ഛത്തീസ്ഗഡ്, തെലുങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. പരസ്യങ്ങളില്‍ ബിജെപിക്ക് പിന്നിലുള്ളത് നെറ്റ്ഫ്‌ളിക്‌സ്, ട്രിവാഗോ, സന്തൂര്‍ എന്നീ ബ്രാന്‍ഡുകളാണ്. ബാര്‍ക്ക് പട്ടികയില്‍ ആദ്യത്തെ പത്തിലും കോണ്‍ഗ്രസ് ഇടം നേടിയിട്ടില്ല.

ഡെറ്റോള്‍ ലിക്വിഡ് സോപ്പ്, വൈപ്പ്, കോള്‍ഗേറ്റ് ഡെന്റല്‍ ക്രീം, ഡെറ്റോള്‍ ടോയ്‌ലറ്റ് സോപ്പ്, ആമസോണ്‍ പ്രൈം വീഡിയോ, റൂപ് മന്ദ്ര ആയുര്‍ ഫേസ്‌ക്രീം എന്നിവയാണ് പരസ്യങ്ങള്‍ ഏറ്റവും കൂടുതല്‍ നല്‍കുന്ന മറ്റു കമ്പനികള്‍.