കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്; സല്‍മാന്‍ ഖാന് വധഭീഷണി

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില് ബോളിവുഡ് താരം സല്മാന് ഖാന് വധഭീഷണിയെന്ന് റിപ്പോര്ട്ട്.
 | 
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്; സല്‍മാന്‍ ഖാന് വധഭീഷണി

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് വധഭീഷണിയെന്ന് റിപ്പോര്‍ട്ട്. താരത്തിന്‍ ഫെയിസ്ബുക്കിലാണ് വധഭീഷണി ലഭിച്ചതെന്നും അന്വേഷണം ആരംഭിച്ചതായും രാജസ്ഥാന്‍ പോലീസ് അറിയിച്ചു. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ഈയാഴ്ച ജോധ്പൂര്‍ കോടതിയില്‍ സല്‍മാന്‍ ഹാജരാകാന്‍ ഇരിക്കുകയാണ്.

സല്‍മാന്റെ ചിത്രത്തില്‍ ഒരു ചുവന്ന കുരിശിന്റെ ചിത്രം കൂടി ചേര്‍ത്താണ് സോഷ്യല്‍ മീഡിയയില്‍ നല്‍കിയിരുന്നത്. ആരാണ് ഭീഷണിക്ക് പിന്നിലെന്ന് വ്യക്തമായിട്ടില്ലെന്ന് ജോധ്പൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഡി.സിംഗ് അറിയിച്ചു. താരം ഈയാഴ്ച എത്തുന്നതിനാല്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

ഗാരി ഷൂട്ടര്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് സല്‍മാന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. 007 എന്ന പേരില്‍ അറിയപ്പെടുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് അഭ്യൂഹം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സെപ്റ്റംബര്‍ 27നാണ് സല്‍മാന്‍ കോടതിയില്‍ ഹാജരാകുന്നത്. 1998ലാണ് കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ പ്രതിയാകുന്നത്.

സല്‍മാന്‍, സെയ്ഫ് അലി ഖാന്‍, സോനാലി ബന്ദ്രേ, താബു, നീലം കോത്താരി, പ്രദേശവാസിയായ ദുഷ്യന്ത് സിങ് എന്നിവര്‍ ചേര്‍ന്ന് രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്നാണ് കേസ്. ഹം സാഥ് സാഥ് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവംയ