മുന്‍ സൗദി രാജാവിനെ വധിക്കാന്‍ സൗദി വിമതന്‍ ഗദ്ദാഫിയില്‍ നിന്നും പണം സ്വീകരിച്ചതായി റിപ്പോര്‍ട്ട്

മുന് സൗദി രാജാവിനെ കൊലപ്പെടുത്താന് സൗദി വിമതന് മുന് ലിബിയന് നേതാവ് കേണല് ഗദ്ദാഫിയില് നിന്ന് പണം പറ്റിയതായി റിപ്പോര്ട്ട്. ലണ്ടനില് 1994 മുതല് താമസമാക്കിയ സൗദി വിമതനായ പ്രൊഫസര് മുഹമ്മദ് അല് മസാരിയെ നികുതി സംബന്ധമായ അന്വേഷണത്തിനു വിധേയമാക്കുന്നതിനിടെയാണ് ലിബിയന് നേതാവില് നിന്ന് ആറു ലക്ഷം പൗണ്ട് സ്വീകരിച്ച സംഭവത്തെപ്പറ്റി ദേശീയ കുറ്റാന്വേഷണ ഏജന്സിക്ക് സൂചന ലഭിച്ചത്. സൗദി രാജാവ് അബ്ദുല്ലയുടെ വാഹനവ്യൂഹത്തിനുനേരേ മിസൈല് ആക്രമണം നടത്താനായിരുന്നു ഗൂഢപദ്ധതി. എന്നാല് വധശ്രമ ആരോപണം മുഹമ്മദ് നിഷേധിച്ചിട്ടുണ്ട്.
 | 

മുന്‍ സൗദി രാജാവിനെ വധിക്കാന്‍ സൗദി വിമതന്‍ ഗദ്ദാഫിയില്‍ നിന്നും പണം സ്വീകരിച്ചതായി റിപ്പോര്‍ട്ട്

ലണ്ടന്‍: മുന്‍ സൗദി രാജാവിനെ കൊലപ്പെടുത്താന്‍ സൗദി വിമതന്‍ മുന്‍ ലിബിയന്‍ നേതാവ് കേണല്‍ ഗദ്ദാഫിയില്‍ നിന്ന് പണം പറ്റിയതായി റിപ്പോര്‍ട്ട്. ലണ്ടനില്‍ 1994 മുതല്‍ താമസമാക്കിയ സൗദി വിമതനായ പ്രൊഫസര്‍ മുഹമ്മദ് അല്‍ മസാരിയെ നികുതി സംബന്ധമായ അന്വേഷണത്തിനു വിധേയമാക്കുന്നതിനിടെയാണ് ലിബിയന്‍ നേതാവില്‍ നിന്ന് ആറു ലക്ഷം പൗണ്ട് സ്വീകരിച്ച സംഭവത്തെപ്പറ്റി ദേശീയ കുറ്റാന്വേഷണ ഏജന്‍സിക്ക് സൂചന ലഭിച്ചത്. സൗദി രാജാവ് അബ്ദുല്ലയുടെ വാഹനവ്യൂഹത്തിനുനേരേ മിസൈല്‍ ആക്രമണം നടത്താനായിരുന്നു ഗൂഢപദ്ധതി. എന്നാല്‍ വധശ്രമ ആരോപണം മുഹമ്മദ് നിഷേധിച്ചിട്ടുണ്ട്.

അമേരിക്കയില്‍ നിന്നുള്ള ഒരു മധ്യസ്ഥനെ ഹീത്രൂ വിമാനത്താവളത്തില്‍ 2,38,000 പൗണ്ടുമായി പിടികൂടിയതോടെയാണ് 2003ല്‍ ഈ ഗൂഢാലോചന പുറത്തുവരുന്നത്. ഇയാള്‍ കുറ്റസമ്മതം നടത്തുകയും ലിബിയയുമായി അവിഹിത ഏര്‍പ്പാട് നടത്തിയതിന് 23 വര്‍ഷത്തെ ജയില്‍ശിക്ഷ അമേരിക്കയില്‍ അനുഭവിച്ചു വരികയുമാണ്. എന്നാല്‍ സൗദി വിമതരുടെ പേരുകള്‍ യുഎസ് കോടതി പുറത്തുവിട്ടിരുന്നില്ല. കഴിഞ്ഞ വര്‍ഷമാണ് ഈ വിവരം അവര്‍ പുറത്തുവിട്ടത്. ഇതുമായി ബന്ധമുള്ള ലിബിയന്‍ രഹസ്യാന്വേഷണ പ്രവര്‍ത്തകനെ സൗദി മാപ്പ് നല്‍കി വിട്ടയച്ചിരുന്നു.

അതേസമയം ഈ ആരോപണവുമായി ബന്ധപ്പെട്ട് മുമ്പ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡും ഇയാളെ ചോദ്യം ചെയ്തിരുന്നു. പത്തുവര്‍ഷം മുമ്പ് നടന്ന ഈ സംഭവത്തില്‍ ഇപ്പോഴാണ് മുഹമ്മദിനും മറ്റൊരു സൗദി വിമതനും പങ്കുണ്ടെന്ന കണ്ടെത്തല്‍ പുറത്തുവരുന്നത്. സൗദിയുമായി ഉറ്റ ബന്ധം പുലര്‍ത്തുന്ന ബ്രിട്ടന്‍ ആഗോള ഭീകരതയ്‌ക്കെതിരേ ആ രാജ്യവുമായി സഹകരിച്ചു പോരുന്നതിനാല്‍ സൗദി രാജാവിനെ വധിക്കാന്‍ ഗൂഢാലോചന നടന്നതിനെ പറ്റി അന്വേഷിക്കാന്‍ ബ്രിട്ടന്റെ മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. ഒരു ഉച്ചകോടിക്കിടെ ലിബിയന്‍ നേതാവ് മുഅമര്‍ ഗദ്ദാഫിയും സൗദി രാജാവ് അബ്ദുല്ലയും തമ്മിലുണ്ടായ വാദപ്രതിവാദത്തെത്തുടര്‍ന്നാണ് വധശ്രമം ആസൂത്രണം ചെയ്യപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ഗദ്ദാഫി തന്റെ രഹസ്യപോലീസിനോട് അബ്ദുല്ലെയെ വകവരുത്താന്‍ മാര്‍ഗങ്ങള്‍ തേടാന്‍ നിര്‍ദേശിച്ചതിനുപിന്നാലെയാണ് ബ്രിട്ടനിലെ സൗദി വിമതരെ അവര്‍ ബന്ധപ്പെടുന്നത്. രാജകൊട്ടാരത്തിലുള്ളവരെ വശപ്പെടുത്തി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു ലക്ഷ്യം. ഇതിനായി ലക്ഷക്കണക്കിനു പൗണ്ട് നല്‍കുകയും ചെയ്തു. വധഗൂഢാലോചന നടക്കുമ്പോള്‍ അബ്ദുല്ല വളരെ ശക്തനായ ഭരണാധികാരിയായിരുന്നു. 2005 മുതല്‍ രാജാവായിരുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്.