ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവര്‍ക്കും 1 ജിബി സൗജന്യം; ബിഎസ്എന്‍എലിനെ തോല്‍പ്പിക്കാനാവില്ല

ജിയോയുമായുള്ള മത്സരത്തില് ദിവസം രണ്ട് ജിബി ഡേറ്റ നല്കാനുള്ള തീരുമാനത്തിനു പിന്നാലെ ഇന്റര്നെറ്റ് ഉപയോഗിക്കാത്ത ഉപഭോക്താക്കള്ക്കും 1 ജിബി ഡേറ്റ സൗജന്യമായി നല്കുമെന്ന് ബിഎസ്എന്എല്. കൂടുതല് വരിക്കാരെ ലക്ഷ്യമിട്ടാണ് പുതിയ ഓഫര്. ഡിജിറ്റല് ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കാനും പ്രീപെയ്ഡ് ഉപഭോക്താക്കളുടെ എണ്ണം വര്ദ്ധിപ്പിക്കാനും ഈ ഓഫര് ലക്ഷ്യമിടുന്നു.
 | 

ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവര്‍ക്കും 1 ജിബി സൗജന്യം; ബിഎസ്എന്‍എലിനെ തോല്‍പ്പിക്കാനാവില്ല

ന്യൂഡല്‍ഹി: ജിയോയുമായുള്ള മത്സരത്തില്‍ ദിവസം രണ്ട് ജിബി ഡേറ്റ നല്‍കാനുള്ള തീരുമാനത്തിനു പിന്നാലെ ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്കും 1 ജിബി ഡേറ്റ സൗജന്യമായി നല്‍കുമെന്ന് ബിഎസ്എന്‍എല്‍. കൂടുതല്‍ വരിക്കാരെ ലക്ഷ്യമിട്ടാണ് പുതിയ ഓഫര്‍. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കാനും പ്രീപെയ്ഡ് ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ഈ ഓഫര്‍ ലക്ഷ്യമിടുന്നു.

339 രൂപയ്ക്ക് റീച്ചാര്‍ജ് ചെയാതാല്‍ ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് അണ്‍ലിമിറ്റഡ് കോളുകളും ദിവസം രണ്ട് ജിബി ഡേറ്റയും നല്‍കുമെന്നായിരുന്നു കഴിഞ്ഞ ദിവസം കമ്പനി പ്രഖ്യാപിച്ചത്. മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് 25 മിനിറ്റ് സൗജന്യ കോളും ഈ ഓഫറില്‍ ലഭിക്കും. 28 ദിവസമാണ് കാലാവധി.

റിലയന്‍സ് ജിയോയുടെ സൗജന്യ ഓഫറുകള്‍ ഈ മാസത്തോടെ അവസാനിക്കുകയാണ്. എന്നാല്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തിട്ടുള്ളവര്‍ക്ക് 303 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താന്‍ നിലവിലുള്ള സേവനങ്ങള്‍ അതേപോലെ തുടരാം. 28 ദിവസമാണ് ഇതിന്റെയും കാലാവധി. മറ്റ് കമ്പനികളും സമാനമായ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.