ആധാരം ആധാറുമായി ബന്ധിപ്പിക്കണമെന്ന കത്ത് വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍

വസ്തു ആധാരങ്ങള് ആധാറുമായി ബന്ധിപ്പിക്കണമെന്ന് കാട്ടി സംസ്ഥാനങ്ങള്ക്ക് അയച്ചതെന്ന് പറയപ്പെടുന്ന കത്ത് വ്യാജമെന്ന് കേന്ദ്രം. ഇതു സംബന്ധിച്ച് പ്രചരിച്ച വാര്ത്ത വ്യാജമാണെന്നും സര്ക്കാര് അറിയിച്ചു. 1950ന് ശേഷമുള്ള എല്ലാ ആധാരങ്ങളും ആധാറുമായും പാന് കാര്ഡുമായും ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്ക്ക് കത്തയച്ചു എന്നായിരുന്നു വാര്ത്ത.
 | 

ആധാരം ആധാറുമായി ബന്ധിപ്പിക്കണമെന്ന കത്ത് വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വസ്തു ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കാട്ടി സംസ്ഥാനങ്ങള്‍ക്ക് അയച്ചതെന്ന് പറയപ്പെടുന്ന കത്ത് വ്യാജമെന്ന് കേന്ദ്രം. ഇതു സംബന്ധിച്ച് പ്രചരിച്ച വാര്‍ത്ത വ്യാജമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. 1950ന് ശേഷമുള്ള എല്ലാ ആധാരങ്ങളും ആധാറുമായും പാന്‍ കാര്‍ഡുമായും ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു എന്നായിരുന്നു വാര്‍ത്ത.

ഇത്തരത്തില്‍ ഒ രു വിജ്ഞാപനവും ഇറക്കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. ഈ കത്തിന്റെ ഉറവിടത്തേക്കുറിച്ച് ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആധാരങ്ങള്‍ ആധാരുമായി ബന്ധിപ്പിക്കുന്ന നടപടി ആഗസ്റ്റ് 14നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെന്നും അല്ലാത്തവ ബിനാമി സ്വത്തായി കണക്കാക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ കത്തില്‍ പറഞ്ഞിരുന്നതെന്നുമായിരുന്നു വാര്‍ത്ത.