തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സോഷ്യല്‍ മീഡിയയ്ക്കും ബാധകം; പ്രചാരണ പോസ്റ്റുകള്‍ക്ക് അനുവാദം വേണം

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ നിലവില് വന്ന പെരുമാറ്റച്ചട്ടം സോഷ്യല് മീഡിയക്കും ബാധകം. സോഷ്യല് മീഡിയയിലൂടെ പാര്ട്ടികളും സ്ഥാനാര്ത്ഥികളും നടത്തുന്ന പ്രചാരണം പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനായി തെരഞ്ഞെടുപ്പ് കമ്മീഷന് മാര്ഗ്ഗനിര്ദ്ദേശങ്ങള് പുറപ്പെടുവിച്ചു. ഇതനുസരിച്ച് സോഷ്യല് മീഡിയയില് രാഷ്ട്രീയ പരസ്യങ്ങളും പ്രചാരണങ്ങളും നടത്താനായി മുന്കൂര് അനുവാദം വാങ്ങണം.
 | 
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സോഷ്യല്‍ മീഡിയയ്ക്കും ബാധകം; പ്രചാരണ പോസ്റ്റുകള്‍ക്ക് അനുവാദം വേണം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ നിലവില്‍ വന്ന പെരുമാറ്റച്ചട്ടം സോഷ്യല്‍ മീഡിയക്കും ബാധകം. സോഷ്യല്‍ മീഡിയയിലൂടെ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും നടത്തുന്ന പ്രചാരണം പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ പരസ്യങ്ങളും പ്രചാരണങ്ങളും നടത്താനായി മുന്‍കൂര്‍ അനുവാദം വാങ്ങണം.

സോഷ്യല്‍ മീഡിയ പ്രചാരണത്തിനായി പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ചെലവാക്കുന്ന തുക പ്രചാരണങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയുടെ കണക്കില്‍ ഉള്‍പ്പെടുത്തണം. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടിയുണ്ടാകും. പാകിസ്ഥാന്‍ പിടിയില്‍ നിന്ന് മോചിതനായ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ ചിത്രങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.

പാര്‍ട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്ന പരസ്യങ്ങള്‍ എല്ലാം പരിശോധനയ്ക്ക് വിധേയമാക്കും. നിയമ വിരുദ്ധമായ പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ നീക്കണമെന്ന് ഗൂഗിള്‍, ഫെയിസ്ബുക്ക്, ട്വിറ്റര്‍ എന്നിവയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പരസ്യങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കുന്നതിനായി ഗ്രീവന്‍സ് ഓഫീസറെ നിയമിച്ചു.