മദ്യലഹരിയിൽ പോലീസുകാരൻ യുവതിയെ തോക്കിൻ മുനയിൽ നിർത്തി നൃത്തം ചെയ്യിപ്പിച്ചു

മദ്യ ലഹരിയിലായിരുന്നു പോലീസുകാരൻ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു. ഒരു മണിക്കൂർ നേരമാണ് യുവതിയെ തോക്കിൻ മുനയിൽ നിർത്തി പോലീസ് കോൺസ്റ്റബിൾ നൃത്തം ചെയ്യപ്പിച്ചത്. ഉത്തർപ്രദേശിലെ ഷഹ്ജാൻപൂർ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
 | 

മദ്യലഹരിയിൽ പോലീസുകാരൻ യുവതിയെ തോക്കിൻ മുനയിൽ നിർത്തി നൃത്തം ചെയ്യിപ്പിച്ചു

ലക്‌നൗ: മദ്യ ലഹരിയിലായിരുന്നു പോലീസുകാരൻ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു. ഒരു മണിക്കൂർ നേരമാണ് യുവതിയെ തോക്കിൻ മുനയിൽ നിർത്തി പോലീസ് കോൺസ്റ്റബിൾ നൃത്തം ചെയ്യപ്പിച്ചത്. ഉത്തർപ്രദേശിലെ ഷഹ്ജാൻപൂർ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.

നൃത്തത്തിനിടെ നർത്തകിക്ക് നേരെ പോലീസുകാരൻ പണം എറിഞ്ഞു കൊടുക്കുന്നതും വീഡിയോയിൽ കാണാം. സംഭവം വിവാദമായതോടെ പോലീസുക്കാരനായ ഷാലിന്ദ്ര ശുക്ലയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തെന്ന് ഷഹ്ജാൻപൂർ എസ്.പി രമേഷ് ചന്ദ്ര പറഞ്ഞു.