ഹേമമാലിനിയുടെ ചൂല്‍ പ്രയോഗത്തിന് ധര്‍മേന്ദ്രയുടെ ട്രോള്‍; ഏറ്റെടുത്ത് ട്വിറ്റര്‍ ലോകം

ട്രോളുകളില് ഏറ്റവും ഒടുവില് ശ്രദ്ധ നേടിയത് മറ്റാരുടെയുമല്ല, ഹേമമാലിനിയുടെ ഭര്ത്താവും ബോളിവുഡ് സൂപ്പര് താരവുമായ ധര്മേന്ദ്രയുടേതാണ്.
 | 
ഹേമമാലിനിയുടെ ചൂല്‍ പ്രയോഗത്തിന് ധര്‍മേന്ദ്രയുടെ ട്രോള്‍; ഏറ്റെടുത്ത് ട്വിറ്റര്‍ ലോകം

ന്യൂഡല്‍ഹി: ബിജെപി എംപിയും ബോളിവുഡ് താരവുമായ ഹേമമാലിനി പാര്‍ലമെന്റ് പരിസരം ‘വൃത്തിയാക്കുന്ന’ വീഡിയോ ട്വിറ്ററില്‍ വന്‍ ട്രോളുകള്‍ക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഹേമമാലിനി വൃത്തിയായിക്കിടന്ന പാര്‍ലമെന്റ് പരിസരത്ത് ചൂലെടുത്തത്. നിലം തൊടാതെയുള്ള ചൂല്‍ പ്രയോഗം സോഷ്യല്‍ മീഡിയ കാര്യമായി ആഘോഷിക്കുകയും ചെയ്തു. ട്രോളുകളില്‍ ഏറ്റവും ഒടുവില്‍ ശ്രദ്ധ നേടിയത് മറ്റാരുടെയുമല്ല, ഹേമമാലിനിയുടെ ഭര്‍ത്താവും ബോളിവുഡ് സൂപ്പര്‍ താരവുമായ ധര്‍മേന്ദ്രയുടേതാണ്.

ഹേമമാലിനി ജീവിതകാലത്ത് എപ്പോഴെങ്കിലും ചൂല് കയ്യിലെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ മറുപടിയാണ് ട്വിറ്ററില്‍ തകര്‍ത്തോടിയത്. സിനിമകളില്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു ധര്‍മേന്ദ്രയുടെ മറുപടി. ചൂലെടുത്ത് ഒരു പരിചയവും ഇല്ലാത്തതു പോലെയാണ് തനിക്കും തോന്നിയത്. എന്നാല്‍ താന്‍ ചെറുപ്പത്തില്‍ അമ്മയെ ഏറെ സഹായിച്ചിട്ടുണ്ടെന്നും അടിച്ചുവാരലില്‍ താനൊരു വിദഗ്ദ്ധനായിരുന്നുവെന്നും ധര്‍മേന്ദ്ര ട്വീറ്റില്‍ പറഞ്ഞു.

എന്തായാലും ഹേമമാലിനി നല്‍കിയ സന്ദേശം ഇന്ത്യയെ വൃത്തിയായി സംരക്ഷിക്കുകയെന്ന ലക്ഷ്യം വെച്ചാണെന്ന് മറ്റൊരു ട്വീറ്റില്‍ ധര്‍മേന്ദ്ര പറയുകയും ചെയ്തു.