മനുഷ്യത്വം നശിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന വീഡിയോ വൈറൽ

മിണ്ടാപ്രാണികളോടുള്ള ക്രൂരതകൾ വാർത്തകളിൽ നിറയുന്ന ലോകത്ത് മനുഷ്യത്വത്തിന്റെ സന്ദേശം വിളിച്ചോതുന്ന ഈ വീഡിയോ വ്യത്യസ്തമാകുന്നു.
 | 
മനുഷ്യത്വം നശിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന വീഡിയോ വൈറൽ

മുംബൈ: മിണ്ടാപ്രാണികളോടുള്ള ക്രൂരതകൾ വാർത്തകളിൽ നിറയുന്ന ലോകത്ത് മനുഷ്യത്വത്തിന്റെ സന്ദേശം വിളിച്ചോതുന്ന ഈ വീഡിയോ വ്യത്യസ്തമാകുന്നു. മിണ്ടാപ്രാണികളുടെ ദയനീയാവസ്ഥയിൽ അവയ്ക്ക് കൈതാങ്ങാവുന്നത് എങ്ങനെയെന്ന് തെളിയിക്കുകയാണ് മുംബൈയിലെ ഒരു മൃഗ സംഘടന. ടാറിൽ വീണ നായയ്ക്ക് സംരക്ഷണം നൽകി അതിന്റെ ദേഹത്ത് പറ്റി പിടിച്ച ടാർ നീക്കം ചെയ്തതാണ് സംഭവം.

നിസാരമെന്ന് തോന്നുമെങ്കിലും ഇതിന് വേണ്ടി ചില്ലറ ത്യാഗമല്ല അനിമൽ എയ്ഡ് അൺലിമിറ്റഡ് എന്ന സംഘടയിലെ അംഗം നേഹ സിങ് ബന്യാൽ ഏറ്റെടുത്തത്. ടാർ നീക്കം ചെയ്യുന്നതിനായി വെജിറ്റബിൾ ഓയിൽ ഉപയോഗിച്ച് രണ്ടും മൂന്നും ദിവസങ്ങൾ തുടർച്ചയായി നായയുടെ ദേഹം മസാജ് ചെയ്തു. അങ്ങനെ കഠിന പ്രയത്‌നത്തിലൂടെ നായയുടെ പഴയ രൂപം തിരിച്ച് കിട്ടി. ഇതിനായി രാപ്പകൽ പരിശ്രമിച്ച അംഗങ്ങൾക്കുള്ള നന്ദിയും ഇവർ അറിയിച്ചു.