അരുണാചലില്‍ വ്യോമസേനാ ഹെലികോപ്ടര്‍ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ കാണാം

അരുണാചല് പ്രദേശില് വ്യോമസേനാ ഹെലികോപ്ടര് തകര്ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള് പുറത്ത്. ഈ മാസം ആദ്യം ഉണ്ടായ ഹെലികോപ്ടര് അപകടത്തില് ഏഴ് വ്യോമസേനാ ഉദ്യോഗസ്ഥരാണ് മരിച്ചത്. തവാംഗിനടുത്ത് പുലര്ച്ചെ 6 മണിയോടെയായിരുന്നു അപകടം.
 | 

അരുണാചലില്‍ വ്യോമസേനാ ഹെലികോപ്ടര്‍ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ കാണാം

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ വ്യോമസേനാ ഹെലികോപ്ടര്‍ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഈ മാസം ആദ്യം ഉണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ ഏഴ് വ്യോമസേനാ ഉദ്യോഗസ്ഥരാണ് മരിച്ചത്. തവാംഗിനടുത്ത് പുലര്‍ച്ചെ 6 മണിയോടെയായിരുന്നു അപകടം.

ചൈന അതിര്‍ത്തിക്കടുത്ത് 17,000 അടി ഉയരത്തിലുള്ള യാംഗ്ട്‌സെ സൈനിക ക്യാമ്പില്‍ മണ്ണെണ്ണ ക്യാനുകള്‍ എത്തിക്കാനുള്ള യാത്രയിലായിരുന്നു ഹെലികോപ്ടര്‍. പാരച്യൂട്ടുകള്‍ ഘടിപ്പിച്ച ക്യാനുകള്‍ താഴേക്ക് ഇടുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു ക്യാന്‍ ഹെലികോപ്ടറിന്റെ പിന്നിലെ പ്രൊപ്പല്ലറില്‍ (ടെയില്‍ റോട്ടര്‍) കുടുങ്ങുകയും റോട്ടര്‍ വേര്‍പെടുകയുമായിരുന്നു.

ഇതോടെ നിയന്ത്രണം വിട്ട ഹെലികോപ്ടര്‍ തകര്‍ന്നു വീഴുന്നത് 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വ്യക്തമായി കാണാം. വിദഗ്ദ്ധരായ രണ്ട് പൈലറ്റുമാരായിരുന്നു ഹെലികോപ്ടര്‍ നിയന്ത്രിച്ചിരുന്നത്. ഇവരുള്‍പ്പെടെ ഉള്ളിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട സൈനികരുടെ ശരീരങ്ങള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ കെട്ടിവെച്ചത് വിവാദമായതിനെത്തുടര്‍ന്ന് സൈന്യം ഖേദപ്രകടനം നടത്തിയിരുന്നു.

വീഡിയോ കാണാം