രണ്ട് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

ജമ്മു കാശ്മീർ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. അഞ്ച് ഘട്ടങ്ങളിലായാണ് ഇരു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം നവംബർ 25-ന് നടക്കും. രണ്ട് മുതൽ അഞ്ച് ഘട്ടം വരെ യഥാക്രമം ഡിസംബർ രണ്ട്, ഒൻപത്, 14, 20 എന്നി തീയതികളിൽ നടക്കും. ഇരു സംസ്ഥാനങ്ങളിലും പെരുമാറ്റ ചട്ടം നിലവിൽ വന്നതായും കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
 | 

 

രണ്ട് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ജമ്മു കാശ്മീർ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. അഞ്ച് ഘട്ടങ്ങളിലായാണ് ഇരു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം നവംബർ 25-ന് നടക്കും. രണ്ട് മുതൽ അഞ്ച് ഘട്ടം വരെ യഥാക്രമം ഡിസംബർ രണ്ട്, ഒൻപത്, 14, 20 എന്നി തീയതികളിൽ നടക്കും. ഡിസംബർ 23-ന് വോട്ടെണ്ണൽ നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ വി.എസ് സമ്പത്ത് അറിയിച്ചു.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടു സംസ്ഥാനങ്ങളിലും കർശന സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കുമെന്നും പെരുമാറ്റ ചട്ടം നിലവിൽ വന്നതായും കമ്മീഷൻ അറിയിച്ചു.