യുവ്‌രാജ് സിംഗിന്റെ വീട്ടില്‍ ഗെയ്റ്റ് തകര്‍ന്നുവീണ് 8 വയസുകാരന്‍ മരിച്ചു

ക്രിക്കറ്റ് താരം യുവ്രാജ് സിംഗിന്റെ ചണ്ഡീഗഡിലെ വീട്ടില് ഗെയിറ്റ് തകര്ന്നുവീണ് എട്ടുവയുകാരന് മരിച്ചു. യുവ്രാജും അമ്മയും വീട്ടിലില്ലാത്ത സമയത്താണ് ഗെയിറ്റ് ഇളകി ബാലന്റെ തലയില് പതിച്ചത്. ഈയിടെ നവീകരണം നടത്തിയ വീടിന്റെ ഗെയ്റ്റ് പുതുതായി നിര്മിച്ചതാണെന്ന് റിപ്പോര്ട്ടുകള് പറയുന്നു. ക്രിക്കറ്റ് താരത്തിന്റെ മാതാവ് ശബ്നം സിംഗിന്റെ പേരിലുള്ള വീട്ടില് ഇന്നലെ വൈകിട്ടാണ് ദുരന്തം സംഭവിച്ചത്. യുവ്രാജിന്റെ വീടിന് പുറകിലെ കോളനിയില് താമസിക്കുന്ന ഒരു തൊഴിലാളിയുടെ മകന് കുല്ദീപാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
 | 

യുവ്‌രാജ് സിംഗിന്റെ വീട്ടില്‍ ഗെയ്റ്റ് തകര്‍ന്നുവീണ് 8 വയസുകാരന്‍ മരിച്ചു

ചണ്ഡീഗഡ്: ക്രിക്കറ്റ് താരം യുവ്‌രാജ് സിംഗിന്റെ ചണ്ഡീഗഡിലെ വീട്ടില്‍ ഗെയിറ്റ് തകര്‍ന്നുവീണ് എട്ടുവയുകാരന്‍ മരിച്ചു. യുവ്‌രാജും അമ്മയും വീട്ടിലില്ലാത്ത സമയത്താണ് ഗെയിറ്റ് ഇളകി ബാലന്റെ തലയില്‍ പതിച്ചത്. ഈയിടെ നവീകരണം നടത്തിയ വീടിന്റെ ഗെയ്റ്റ് പുതുതായി നിര്‍മിച്ചതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്രിക്കറ്റ് താരത്തിന്റെ മാതാവ് ശബ്‌നം സിംഗിന്റെ പേരിലുള്ള വീട്ടില്‍ ഇന്നലെ വൈകിട്ടാണ് ദുരന്തം സംഭവിച്ചത്. യുവ്‌രാജിന്റെ വീടിന് പുറകിലെ കോളനിയില്‍ താമസിക്കുന്ന ഒരു തൊഴിലാളിയുടെ മകന്‍ കുല്‍ദീപാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.

അവസാനഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന താരത്തിന്റെ വീട്ടില്‍ നിന്നാണ് പ്രദേശവാസികള്‍ വെള്ളം ശേഖരിക്കുന്നത്. അമ്മയോടൊപ്പം വെള്ളം ശേഖരിക്കാനെത്തിയ കുല്‍ദീപ് പൂര്‍ണമായി ഉറയ്ക്കാത്ത ഗെയിറ്റില്‍ തൂങ്ങിയാടിയപ്പോള്‍ ഇളകി ദേഹത്ത് വീഴുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാലനെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.