കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് ഫേസ്ബുക്ക് കഴിഞ്ഞ വർഷം 9707 പോസ്റ്റുകൾ പിൻവലിച്ചു

FACEBOOK കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞ വർഷം ആകെ 9707 പോസ്റ്റുകൾ ഫേസ്ബുക്ക് പിൻവലിച്ചു. പ്രാദേശിക നിയമം ലംഘിച്ചെന്ന പേരിലാണ് ഈ നടപടി. പിൻവലിക്കുന്ന പോസ്റ്റുകളുടെ എണ്ണത്തിൽ 11 ശതമാനത്തിന്റെ വർധനയാണ് കഴിഞ്ഞ വർഷത്തിന്റെ രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയത്. ജൂലൈ മുതൽ ഡിസംബർ വരെമാത്രം 5832 പോസ്റ്റുകൾ പിൻവലിച്ചു.
 | 

കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് ഫേസ്ബുക്ക് കഴിഞ്ഞ വർഷം 9707 പോസ്റ്റുകൾ പിൻവലിച്ചു

കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞ വർഷം ആകെ 9707 പോസ്റ്റുകൾ ഫേസ്ബുക്ക് പിൻവലിച്ചു. പ്രാദേശിക നിയമം ലംഘിച്ചെന്ന പേരിലാണ് ഈ നടപടി. പിൻവലിക്കുന്ന പോസ്റ്റുകളുടെ എണ്ണത്തിൽ 11 ശതമാനത്തിന്റെ വർധനയാണ് കഴിഞ്ഞ വർഷത്തിന്റെ രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയത്. ജൂലൈ മുതൽ ഡിസംബർ വരെമാത്രം 5832 പോസ്റ്റുകൾ പിൻവലിച്ചു.

എന്നാൽ ഏതെങ്കിലും രാജ്യത്തെ സർക്കാരുകളുടെ പരാതിയേത്തുടർന്ന് പിൻവലിക്കേണ്ടി വരുന്ന പോസ്റ്റുകൾ മറ്റു രാജ്യങ്ങളിൽ ലഭ്യമാക്കുമെന്ന് ഫേ്‌സ്ബുക്ക് അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, യാഹൂ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള ഭീമന്മാർ കഴിഞ്ഞ വർഷം മുതലാണ് പ്രാദേശിക സർക്കാരുകളുടെ ആവശ്യത്തെ തുടർന്ന് പോസ്റ്റുകൾ പിൻവലിച്ചു തുടങ്ങിയത്. പിൻവലിക്കേണ്ടി വന്ന പോസ്റ്റുകളുടെ വിവരങ്ങൾ പുറത്ത് വിട്ടു തുടങ്ങിയതും കഴിഞ്ഞ വർഷമാണ്.

പോസ്റ്റുകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കൾക്ക് കഴിഞ്ഞ ഞായറാഴ്ച്ച മുതൽ ഫേസ്ബുക്ക് നൽകിയിരുന്നു. തങ്ങളുടെ കമ്മ്യൂണ്ണിറ്റി സ്റ്റാൻഡേർഡ് പരിഷ്‌കരിച്ചാണ് ഇത്തരം വിവരങ്ങൾ ഫേസ്ബുക്ക് നൽകിയത്. വ്യക്തി വിദ്വേഷം, ജാതിമത സ്പർധ, വർഗീയത, എന്നിവ പ്രോത്സാഹിപ്പിക്കുന്നതും അശ്‌ളീല ഉള്ളടക്കം, ഭീകര സംഘടനകളുടെ ആശയപ്രചരണം എന്നിവ ഉൾക്കൊള്ളുന്നതുമായ പോസ്റ്റുകൾ റിപ്പോർട്ട് ചെയ്യാനും പരാതിപ്പെടാനും ഫെയ്‌സ്ബുക്കിൽ സംവിധാനം ഉണ്ട്.