ടിക്കറ്റ് നിരക്ക് കുറച്ച് മത്സരത്തിന് വിമാനക്കമ്പനികൾ; വിദേശ യാത്രാ നിരക്ക് കുറഞ്ഞേക്കും

അന്താരാഷ്ട്ര സർവീസുകളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ വ്യോമഗതാഗത മേഖലയിലെ കമ്പനികൾ തമ്മിൽ മത്സരം. ആദ്യം യാത്രാനിരക്കു കുറച്ച സ്പൈസ് ജെറ്റിനു പിന്നാലെ ജെറ്റ് എയർവേയ്സും രംഗത്തെത്തി. ഇന്ത്യയിൽ നിന്ന് ബാങ്കോക്ക്, ഹോച്ചിമിൻ സിറ്റി, ഹോങ്കോങ്,സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് 25 ശതമാനം വരെ നിരക്ക് കുറച്ചതായി ജെറ്റ് എയർവേയ്സ് ശനിയാഴ്ച്ച അറിയിച്ചു.
 | 

 

ടിക്കറ്റ് നിരക്ക് കുറച്ച് മത്സരത്തിന് വിമാനക്കമ്പനികൾ; വിദേശ യാത്രാ നിരക്ക് കുറഞ്ഞേക്കും

 

മുംബൈ : അന്താരാഷ്ട്ര സർവീസുകളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ വ്യോമഗതാഗത മേഖലയിലെ കമ്പനികൾ തമ്മിൽ മത്സരം. ആദ്യം യാത്രാനിരക്കു കുറച്ച സ്‌പൈസ് ജെറ്റിനു പിന്നാലെ ജെറ്റ് എയർവേയ്‌സും രംഗത്തെത്തി. ഇന്ത്യയിൽ നിന്ന് ബാങ്കോക്ക്, ഹോച്ചിമിൻ സിറ്റി, ഹോങ്കോങ്,സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് 25 ശതമാനം വരെ നിരക്ക് കുറച്ചതായി ജെറ്റ് എയർവേയ്‌സ് ശനിയാഴ്ച്ച അറിയിച്ചു.

പക്ഷേ മാർച്ച് 21, 22 തിയതികൾക്കുള്ളിൽ ടിക്കറ്റ് വാങ്ങുന്നവർക്കും ജൂൺ 16നും നവംബർ 3 നും ഇടയ്ക്ക് മടക്ക യാത്ര നടത്തുവർക്കും മാത്രമേ ഈ ആനുകൂല്യം ലഭ്യമാവുകയുള്ളു. കഴിഞ്ഞയാഴ്ച്ചയാണ് സപൈസ് ജെറ്റ് തങ്ങളുടെ ഏറ്റവും കുറഞ്ഞ വിദേശയാത്രാ നിരക്ക് 2699 രൂപയാക്കിയത്. ആഭ്യന്തര സർവ്വീസുകളും ടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഗോ എയർ തങ്ങളുടെ അഭ്യന്തര സർവീസുകളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 999 രൂപയാക്കി കുറച്ചു. ലഭ്യത അനുസരിച്ച് ആദ്യം ബുക്ക് ചെയുന്ന ഏതാനും ടിക്കറ്റുകൾക്ക് മാത്രമെ ഈ ഇളവ് ലഭ്യമാവുകയുള്ളു എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

പൊതുവേ യാത്രക്കാർ കുറഞ്ഞ ജനുവരി-മാർച്ച്, ജൂലൈ-സെപ്റ്റബർ പാദങ്ങളിലാണ് വിമാനക്കമ്പനികൾ യാത്രാ ഇളവുകൾ പ്രഖ്യാപിക്കുക
ഈ വർഷം ഇതുവരെ ആറ് തവണ സപൈസ് ജെറ്റ് യാത്രാനിരക്ക് കുറച്ചിരുന്നു.