‘കബാലി ഡാ’ കബാലിയിലെ രജനീകാന്തിനെ അനുകരിക്കുന്ന വിദേശ വനിതയുടെ വീഡിയോ വൈറലാകുന്നു

രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കബാലി തിയറ്ററുകളില് നിറഞ്ഞോടുകയാണ്. ലോകവ്യാപകമായി റിലീസ് ചെയ്ത് ചിത്രം അമേരിക്കയില് മാത്രം 500 തീയറ്ററുകളിലാണ് പ്രദര്ശിപ്പിച്ചുവരുന്നത്. രജനീകാന്തെന്ന നടന് ഇന്ന് ലോക പ്രശസ്തനായപ്പോള് അദ്ദേഹത്തെ അനുകരിക്കാന് വിദേശികള് വരെ തയ്യാറാകുന്നുവെന്ന് തെളിയിക്കുന്നു ചില വീഡിയോകള്.
 | 

‘കബാലി ഡാ’ കബാലിയിലെ രജനീകാന്തിനെ അനുകരിക്കുന്ന വിദേശ വനിതയുടെ വീഡിയോ വൈറലാകുന്നു

ചെന്നൈ: രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കബാലി തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ലോകവ്യാപകമായി റിലീസ് ചെയ്ത് ചിത്രം അമേരിക്കയില്‍ മാത്രം 500 തീയറ്ററുകളിലാണ് പ്രദര്‍ശിപ്പിച്ചുവരുന്നത്. രജനീകാന്തെന്ന നടന്‍ ഇന്ന് ലോക പ്രശസ്തനായപ്പോള്‍ അദ്ദേഹത്തെ അനുകരിക്കാന്‍ വിദേശികള്‍ വരെ തയ്യാറാകുന്നുവെന്ന് തെളിയിക്കുന്നു ചില വീഡിയോകള്‍.

അത്തരത്തില്‍ ഒരു വിദേശ വനിത രജനീകാന്ത് കബാലിയില്‍ അവതരിപ്പിച്ച മാനറിസങ്ങളും സംഭാഷണങ്ങളും അവതരിപ്പിക്കുന്ന വീഡിയോ ഇന്ന് നവമാധ്യമങ്ങളില്‍ വൈറലാണ്. 26 സെക്കന്‍ഡ് ദൈര്‍ഘ്യം വരുന്ന വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന വനിത കബാലീശ്വരന്റെ മാനറിസങ്ങളും ആംഗ്യങ്ങളും സംഭാഷണങ്ങളും അനുകരിക്കുന്നുണ്ട്. കബാലി ഡാ, ഞെരിപ്പ് ഡാ എന്നീ സിനിമയിലെ പഞ്ച് ഡയലോഗുകളും പറയുന്നുണ്ട്.

വീഡിയോ കാണാം