രഹസ്യരേഖ ചോർത്തൽ; രണ്ട് പേർ കൂടി പിടിയിൽ

പെട്രോളിയം മന്ത്രാലയത്തിൽ നിന്നു രഹസ്യരേഖകൾ ചോർത്തിയ സംഭവത്തിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. മുൻ മാധ്യമപ്രവർത്തകൻ ശന്തനു സൈക്യു, കൺസൾട്ടന്റ് പ്രെയാസ് ജെയ്ൻ എന്നിവരാണ് അറസ്റ്റിലായത്. രണ്ട് മന്ത്രാലയ ജീവനക്കാരെയും റിലയൻസ് ഇൻഡസ്ട്രീസിന്റെ ഒരു ജീവനക്കാരനുമുൾപ്പെടെ അഞ്ചു പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
 | 

രഹസ്യരേഖ ചോർത്തൽ; രണ്ട് പേർ കൂടി പിടിയിൽ
ന്യൂഡൽഹി:
പെട്രോളിയം മന്ത്രാലയത്തിൽ നിന്നു രഹസ്യരേഖകൾ ചോർത്തിയ സംഭവത്തിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. മുൻ മാധ്യമപ്രവർത്തകൻ ശന്തനു സൈക്യു, കൺസൾട്ടന്റ് പ്രെയാസ് ജെയ്ൻ എന്നിവരാണ് അറസ്റ്റിലായത്. രണ്ട് മന്ത്രാലയ ജീവനക്കാരെയും റിലയൻസ് ഇൻഡസ്ട്രീസിന്റെ ഒരു ജീവനക്കാരനുമുൾപ്പെടെ അഞ്ചു പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

തങ്ങളുടെ ഉദ്യോഗസ്ഥൻ അറസ്റ്റിലായെന്ന വിവരം സ്ഥിരീകരിച്ച റിലയൻസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. പെട്രോളിയം മന്ത്രാലയം സ്ഥിതി ചെയ്യുന്ന ശാസ്ത്രിഭവനിൽ റെയ്ഡ് നടത്തിയാണ് ഒരു ക്ലാർക്കിനെയും പ്യൂണിനെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഉയർന്ന ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചതനുസരിച്ചാണ് രേഖകൾ നൽകിയതെന്ന് ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞതായി പോലീസ് അറിയിച്ചു.

കോർപ്പറേറ്റ് കമ്പനികൾക്ക് വേണ്ടിയാണ് ഇവർ രേഖകൾ ചോർത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിലെ എണ്ണകമ്പനി ഓഫീസുകളിൽ പോലീസ് റെയ്ഡ് നടത്തി. വിഷയം ഗൗരവമേറിയതാണെന്നും സർക്കാരിന്റെ ജാഗ്രത കാരണമാണ് സംഭവം തടയാനായതെന്നും പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. സംഭവത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചയൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.