കുറ്റവാളികളേക്കുറിച്ചുള്ള സെര്‍ച്ചില്‍ ആദ്യ സ്ഥാനങ്ങളില്‍ മോഡി; ഗൂഗിള്‍ മാപ്പ് പറഞ്ഞു

രാജ്യത്തെ ആദ്യ പത്ത് കുറ്റവാളികളെ ഇന്റർനെറ്റിൽ തിരയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രം ലഭിക്കുന്നതിൽ ഗൂഗിൾ മാപ്പ് പറഞ്ഞു. ഇത് മൂലം സംഭവിച്ച തെറ്റിദ്ധാരണകൾക്കും കുഴപ്പങ്ങൾക്കും അവർ ഖേദപ്രകടവും നടത്തി. ഇത് തങ്ങളുടെ അഭിപ്രായമല്ലെന്നും അവർ വ്യക്തമാക്കി. ഇത്തരം തെറ്റുകൾ മേലിൽ ആവർത്തിക്കാതിരിക്കാൻ തങ്ങൾ കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങൾ സ്വീകരിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു.
 | 
കുറ്റവാളികളേക്കുറിച്ചുള്ള സെര്‍ച്ചില്‍ ആദ്യ സ്ഥാനങ്ങളില്‍ മോഡി; ഗൂഗിള്‍ മാപ്പ് പറഞ്ഞു

 

 

ന്യൂഡൽഹി: രാജ്യത്തെ ആദ്യ പത്ത് കുറ്റവാളികളെ ഇന്റർനെറ്റിൽ തിരയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രം ലഭിക്കുന്നതിൽ ഗൂഗിൾ മാപ്പ് പറഞ്ഞു. ഇത് മൂലം സംഭവിച്ച തെറ്റിദ്ധാരണകൾക്കും കുഴപ്പങ്ങൾക്കും അവർ ഖേദപ്രകടവും നടത്തി. ഇത് തങ്ങളുടെ അഭിപ്രായമല്ലെന്നും അവർ വ്യക്തമാക്കി. ഇത്തരം തെറ്റുകൾ മേലിൽ ആവർത്തിക്കാതിരിക്കാൻ തങ്ങൾ കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങൾ സ്വീകരിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു.

ഒരു ബ്രിട്ടീഷ് ദിനപ്പത്രത്തിൽ വന്ന തെറ്റായ വിവരം നെറ്റിൽ ഉൾപ്പെടുത്തിയതാണ് ഈ തെറ്റിന് കാരണമെന്നും ഗൂഗിൾ വിശദീകരിക്കുന്നു. ക്രിമിനൽ പശ്ചാത്തലമുളള രാഷ്ട്രീയക്കാരെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രസ്താവനകളും ചിത്രങ്ങളുമടങ്ങിയ വിവിധ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ അതിൽ മോഡിയുടെ ചിത്രം കൂടി ഉൾപ്പെടുത്തിയതാണ് കുഴപ്പങ്ങൾക്ക് കാരണമെന്നും ഗൂഗിൾ പറയുന്നു. അതേസമയം ഈ ലേഖനങ്ങളൊന്നും മോഡി കുറ്റവാളിയാണെന്ന് പറയുന്നുമില്ല.