ഗുഡ്ഗാവിൽ നിശാപാർട്ടി; നാല് പെൺകുട്ടികളടക്കം 44 പേർ കസ്റ്റഡിയിൽ

നിശാപാർട്ടി നടന്ന ഫാം ഹൗസിൽ പോലീസും നാർകോട്ടിക് സെല്ലും നടത്തിയ റെയ്ഡിൽ നാല് പെൺകുട്ടികളടക്കം 44 പേർ കസ്റ്റഡിയിൽ. ഗുഡ്ഗാവിൽ തൗരു ഗ്രാമത്തിലെ ഫാം ഹൗസിലായിരുന്ന മദ്യവും മയക്കുമരുന്നും ഒഴുകിയെത്തിയ പാർട്ടി. 24 ന് രാത്രിയാണ് റെയ്ഡ് നടന്നത്.
 | 

ഗുഡ്ഗാവിൽ നിശാപാർട്ടി; നാല് പെൺകുട്ടികളടക്കം 44 പേർ കസ്റ്റഡിയിൽ
ഗുഡ്ഗാവ്:

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും നാർക്കോട്ടിക് വിഭാഗവും ഫാം ഹൗസ് വളയുകയായിരുന്നു. പിടിയിലായ യുവാക്കൾക്ക് എവിടെ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് നാർകോട്ടിക് സെൽ. പിടിയിലാവരെല്ലാം ഡൽഹി സ്വദേശികളാണെന്നാണ് വിവരം. യുവാക്കളെ സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷിച്ച് വരുകയാണെന്ന് കമ്മീഷണർ നവ്ദീപ് സിംഗ് പറഞ്ഞു.

പിടിയിലായവരുടെ പക്കൽ നിന്ന് മയക്കുമരുന്നുകളും മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. ഇവ സംബന്ധിച്ച അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശദമായി അന്വേഷിച്ച ശേഷമേ മാത്രമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകൂവെന്ന് എന്ന് പോലീസ് പറഞ്ഞു.