ഉപയോഗിക്കുന്നത് ഒരു ബൾബും ഫാനും; കറന്റ് ബിൽ 132 കോടി രൂപ

ഒരു ബൾബും ഫാനും മാത്രം ഉപയോഗിക്കുന്ന ഹരിയാന ഗോഹന സ്വദേശിയായ രാജേഷിന് ലഭിച്ച വൈദ്യുതി ബിൽ ഞെട്ടിക്കുന്നതായിരുന്നു. 132 കോടി രൂപയുടെ വൈദ്യുതി ഉപയോഗിച്ചെന്നാണ് രാജേഷിന് ലഭിച്ച ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
 | 
ഉപയോഗിക്കുന്നത് ഒരു ബൾബും ഫാനും; കറന്റ് ബിൽ 132 കോടി രൂപ


ചണ്ഡിഗഢ്:
ഒരു ബൾബും ഫാനും മാത്രം ഉപയോഗിക്കുന്ന ഹരിയാന ഗോഹന സ്വദേശിയായ രാജേഷിന് ലഭിച്ച വൈദ്യുതി ബിൽ ഞെട്ടിക്കുന്നതായിരുന്നു. 132 കോടി രൂപയുടെ വൈദ്യുതി ഉപയോഗിച്ചെന്നാണ് രാജേഷിന് ലഭിച്ച ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഗോഹന ടൗണിൽ ചെറിയൊരു പാൻമസാല കട നടത്തുകയാണ് രാജേഷ്. താനൊരു സാധാരണക്കാരനാണെന്നും ബൾബും ഫാനും മാത്രം ഉപയോഗിക്കുന്ന തനിക്ക് സാധാരണ ആയിരം രൂപയിൽ താഴെ മാത്രമാണ് ബിൽ വരാറുള്ളതെന്നും ഇയാൾ പറഞ്ഞു. എന്നാൽ ഇത്തവണ കിട്ടിയ ബിൽ ഞെട്ടിക്കുന്നതാണെന്നും ബില്ലുമായി വൈദ്യുതി വകുപ്പ് ഓഫീസുമായി ബന്ധപ്പെടുമെന്നും രാജേഷ് പറഞ്ഞു.

2007-ൽ രണ്ട് ബെഡ്‌റൂ മാത്രമുള്ള ഒരു കുടുംബത്തിന് 234 കോടി രൂപയുടെ ബിൽ നൽകിയും ഹരിയാനയിലെ വൈദ്യുതി വകുപ്പ് ഞെട്ടിച്ചിരുന്നു.