ഗാന്ധിജി രാഷ്ട്രപിതാവാണെന്ന് പഠിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഹിന്ദു മഹാസഭ

കോളജുകളിലും സ്കൂളുകളിലും ഗാന്ധിജി രാഷാട്രപിതാവാണെന്ന് പഠിപ്പിക്കുന്നത് നിർത്തണമെന്നും ഹിന്ദു മഹാസഭ. സർക്കാരിന്റെ ഔദ്യോഗിക രേഖകളിലൊന്നും ഗാന്ധിജി രാഷ്ട്രപിതാവാണെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നും സഭാ വക്താക്കൾ ചൂണ്ടിക്കാട്ടി.
 | 

ഗാന്ധിജി രാഷ്ട്രപിതാവാണെന്ന് പഠിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഹിന്ദു മഹാസഭ
ന്യൂഡൽഹി: 
കോളജുകളിലും സ്‌കൂളുകളിലും ഗാന്ധിജി രാഷാട്രപിതാവാണെന്ന് പഠിപ്പിക്കുന്നത് നിർത്തണമെന്നും ഹിന്ദു മഹാസഭ. സർക്കാരിന്റെ ഔദ്യോഗിക രേഖകളിലൊന്നും ഗാന്ധിജി രാഷ്ട്രപിതാവാണെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നും സഭാ വക്താക്കൾ ചൂണ്ടിക്കാട്ടി.

കറൻസി നോട്ടുകളിൽനിന്നും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റി ഛത്രപജി ശിവജി, മഹാറാണാ പ്രതാപ്, ബി.ആർ. അംബേദ്കർ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുക്കണമെന്നും ഹിന്ദുമഹാസഭ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു.

നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ രാജ്യത്തെ വിവിധയിടങ്ങളിൽ സ്ഥാപിക്കാനുള്ള നീക്കത്തിനിടയിലാണ് ഹിന്ദുമഹാസഭയുടെ പുതിയ ആവശ്യം. ക്ഷേത്രനിർമ്മാണത്തിന്റെ ഭാഗമായി ഉത്തർപ്രദേശിൽ മഹാസഭയുടെ നേതൃത്വത്തിൽ ശിലാസ്ഥാപനവും നടത്തിയിരുന്നു.