അന്വേഷണം തുടരുന്നുവെന്ന് വിശദീകരണം; വിജയ്‌ക്കെതിരെ തെളിവുകള്‍ നല്‍കാനില്ലാതെ ഇന്‍കം ടാക്‌സ് വകുപ്പ്

ബിഗില് സിനിമയുടെ മൊത്തം കളക്ഷനായ 300 കോടി രൂപയുമായി ബന്ധപ്പെട്ടാണ് ഇന്കം ടാക്സ് റെയ്ഡെന്ന് വിശദീകരിച്ച് വാര്ത്താക്കുറിപ്പ്.
 | 
അന്വേഷണം തുടരുന്നുവെന്ന് വിശദീകരണം; വിജയ്‌ക്കെതിരെ തെളിവുകള്‍ നല്‍കാനില്ലാതെ ഇന്‍കം ടാക്‌സ് വകുപ്പ്

ചെന്നൈ: ബിഗില്‍ സിനിമയുടെ മൊത്തം കളക്ഷനായ 300 കോടി രൂപയുമായി ബന്ധപ്പെട്ടാണ് ഇന്‍കം ടാക്‌സ് റെയ്‌ഡെന്ന് വിശദീകരിച്ച് വാര്‍ത്താക്കുറിപ്പ്. ആദായ നികുതി വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് വിജയ്‌ക്കെതിരെ തെളിവുകള്‍ നല്‍കാന്‍ പരാജയപ്പെട്ടത്. നിലവില്‍ നാല് പേരെയാണ് വകുപ്പ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ബിഗില്‍ സിനിമയുടെ നിര്‍മാതാവ്, വിജയ്, സിനിമയുടെ വിതരണക്കാരന്‍, സാമ്പത്തിക ഇടപാടുകാരനായ അന്‍പു ചെഴിയന്‍ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ഇവരുടെ പേരുകള്‍ വാര്‍ത്താക്കുറിപ്പില്‍ നല്‍കിയിട്ടില്ല.

മധുരയിലും ചെന്നൈയിലുമായി 38 ഇടങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ 77 കോടി രൂപ കണ്ടെത്തിയെന്നും ഇത് മുഴുവന്‍ അന്‍പു ചെഴിയന്റെ കൈയില്‍ നിന്നാണ് പിടിച്ചെടുത്തതെന്നും വകുപ്പ് വിശദീകരിക്കുന്നു. സ്ഥാവര വസ്തുക്കളില്‍ വിജയ് നടത്തിയ നിക്ഷേപങ്ങളും ബിഗില്‍ സിനിമയുടെ നിര്‍മാതാവില്‍ നിന്ന് വിജയ് വാങ്ങിയ പ്രതിഫലം സംബന്ധിച്ചുമുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.

എന്നാല്‍ വിജയില്‍ നിന്ന് ഒന്നും പിടിച്ചെടുത്തതായോ എതിരായ തെളിവുകള്‍ ലഭിച്ചതായോ വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശമില്ല.  ഇന്നലെ കസ്റ്റഡിയിലെടുത്ത താരത്തിനെ ഇതുവരെ വിട്ടയച്ചിട്ടില്ല.

അന്വേഷണം തുടരുന്നുവെന്ന് വിശദീകരണം; വിജയ്‌ക്കെതിരെ തെളിവുകള്‍ നല്‍കാനില്ലാതെ ഇന്‍കം ടാക്‌സ് വകുപ്പ്