പാക്കിസ്ഥാന് യുഎസിന്റെ സാമ്പത്തിക സഹായം; ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി

പാക്കിസ്ഥാന്റെ തീവ്രവാദ വിരുദ്ധപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനുള്ള യുഎസ് സർക്കാർ തീരുമാനത്തിനെതിരെ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി. തീവ്രവാദവിഷയത്തിൽ പാക്കിസ്ഥാന് ഇരട്ടമുഖമാണുള്ളതെന്നും തീവ്രവാദത്തിനെതിരായ പ്രവർത്തനങ്ങളിൽ പാക്കിസ്ഥാന് ആത്മാർത്ഥതയില്ലെന്നും വിദേശകാര്യ വക്താവ് സയീദ് അക്ബറുദ്ദീൻ കുറ്റപ്പെടുത്തി.
 | 

ന്യൂഡൽഹി:

532 മില്യൺ ഡോളറിന്റെ സഹായമാണ് പാകിസ്ഥാന് അമേരിക്ക വാഗ്ദാനം ചെയ്തത്. അൽ ഖ്വയ്ദ, ലഷ്‌കറെ തോയ്ബ തുടങ്ങിയ സംഘടനകൾക്കെതിരെ നടപടികൾ എടുത്തതിനാണ് അമേരിക്ക പാക്കിസ്ഥാന് ധനസഹായം നൽകുന്നത്. പാകിസ്ഥാനുമായി വർധിച്ച പങ്കാളിത്തം എന്ന പേരിൽ 2010ൽ അമേരിക്കൻ കോൺഗ്രസ് പാസ്സാക്കിയ നിയമം അനുസരിച്ചാണ് സാമ്പത്തികസഹായം നൽകാൻ അമേരിക്ക തീരുമാനിച്ചത്.