ഈറോം ശർമിളയെ വിട്ടയയ്ക്കണമെന്ന് ഇംഫാൽ ജില്ലാ കോടതി

15 വർഷമായി നിരാഹാരം തുടരുന്ന ഈറോ ഷർമിളയെ വിട്ടയയ്ക്കണമെന്ന് ഇംഫാൽ ജില്ലാ കോടതിയുടെ ഉത്തരവ്. മണിപ്പൂരിലെ പ്രത്യേക സായുധ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ശർമിള നിരാഹാര സമരം നടത്തുന്നത്. ശർമിളയ്ക്കെതിരെ ചുമത്തിയ കേസ് നില നിൽക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.
 | 

ഈറോം ശർമിളയെ വിട്ടയയ്ക്കണമെന്ന് ഇംഫാൽ ജില്ലാ കോടതി

ഇംഫാൽ: 15 വർഷമായി നിരാഹാരം തുടരുന്ന ഈറോ ഷർമിളയെ വിട്ടയയ്ക്കണമെന്ന് ഇംഫാൽ ജില്ലാ കോടതിയുടെ ഉത്തരവ്. മണിപ്പൂരിലെ പ്രത്യേക സായുധ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ശർമിള നിരാഹാര സമരം നടത്തുന്നത്. ശർമിളയ്‌ക്കെതിരെ ചുമത്തിയ കേസ് നില നിൽക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.

2000 നവംബർ മുതലാണ് ഇറോം ശർമിള നിരാഹാര സമരം തുടങ്ങിയത്. ഇതിനുശേഷം അവർക്കെതിരെ ആത്മഹത്യാശ്രമത്തിന് കേസ് എടുത്ത പോലീസ് മൂക്കിലിട്ട ട്യൂബിലൂടെയാണ് ഭക്ഷണം നൽകിയിയരുന്നത്. കഴിഞ്ഞ വർഷം മണിപ്പൂരിലെ ഒരു കോടതി ഇറോം ശർമിളയെ വിട്ടയക്കാൻ ഉത്തരവിട്ടിരുന്നു. തുടർന്ന് അവരെ മോചിപ്പിച്ചെങ്കിലും സമരം തുടർന്ന ശർമിളയെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർക്കെതിരെ ആത്മഹത്യാശ്രമത്തിന് വീണ്ടും കേസെടുക്കുകയും ചെയ്തു.

ഇതിനെ ചോദ്യം ചെയ്ത് സമർപിച്ച ഹർജിയിലാണ് ഇറോം ശർമിളയ്ക്ക് അനുകൂലമായ വിധി വന്നിരിക്കുന്നത്. ആത്മഹത്യാശ്രമം തടയാനുള്ള നിയമം പിൻവലിക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിച്ച് വരികയാണ്.