എം.ജി.ആറിന്റെ വിലാപയാത്രയില്‍ നിന്ന് ജയലളിതയെ ഇറക്കിവിടുന്ന ദൃശ്യങ്ങള്‍; വീഡിയോ കാണാം

1987 ഡിസംബറില് എംജിആറിന്റെ മൃതദേഹവുമായുള്ള വിലാപയാത്രയാണ് ജയലളിതയുടെ രാഷ്ട്രീയഭാവി നിര്ണ്ണയിച്ചതെന്ന് പറയാം. സിനിമയിലും രാഷ്ട്രീയത്തിലും എജിആര് ഒപ്പം നിര്ത്തിയ ജയലളിത എംജിആറിന്റെ മൃതദേഹത്തിനൊപ്പം പൊതുദര്ശനത്തിനു വെച്ച ദിവസങ്ങളില് നിന്നു. വിലാപയാത്രയില് മൃതദേഹം വഹിച്ച ഗണ് കാര്യേജിലും അവര് കയറിപ്പറ്റി. പക്ഷേ സൈനികോദ്യോഗസ്ഥര് ഇവരെ അവിടെ നിന്ന് ഇറക്കി വിട്ടു. ഗണ് കാര്യേജ് കെട്ടി വലിച്ചിരുന്ന സൈനിക വാഹനത്തില് കയറാനായിരുന്നു ഇവര് പിന്നീട് ശ്രമിച്ചത്. എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനും ബന്ധുക്കളുമായിരുന്നു ആ വാഹനത്തില് ഉണ്ടായിരുന്നത്.
 | 

എം.ജി.ആറിന്റെ വിലാപയാത്രയില്‍ നിന്ന് ജയലളിതയെ ഇറക്കിവിടുന്ന ദൃശ്യങ്ങള്‍; വീഡിയോ കാണാം

ചെന്നൈ: 1987 ഡിസംബറില്‍ എംജിആറിന്റെ മൃതദേഹവുമായുള്ള വിലാപയാത്രയാണ് ജയലളിതയുടെ രാഷ്ട്രീയഭാവി നിര്‍ണ്ണയിച്ചതെന്ന് പറയാം. സിനിമയിലും രാഷ്ട്രീയത്തിലും എജിആര്‍ ഒപ്പം നിര്‍ത്തിയ ജയലളിത എംജിആറിന്റെ മൃതദേഹത്തിനൊപ്പം പൊതുദര്‍ശനത്തിനു വെച്ച ദിവസങ്ങളില്‍ നിന്നു. വിലാപയാത്രയില്‍ മൃതദേഹം വഹിച്ച ഗണ്‍ കാര്യേജിലും അവര്‍ കയറിപ്പറ്റി. പക്ഷേ സൈനികോദ്യോഗസ്ഥര്‍ ഇവരെ അവിടെ നിന്ന് ഇറക്കി വിട്ടു. ഗണ്‍ കാര്യേജ് കെട്ടി വലിച്ചിരുന്ന സൈനിക വാഹനത്തില്‍ കയറാനായിരുന്നു ഇവര്‍ പിന്നീട് ശ്രമിച്ചത്. എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനും ബന്ധുക്കളുമായിരുന്നു ആ വാഹനത്തില്‍ ഉണ്ടായിരുന്നത്.

വലിഞ്ഞു കയറിയ ജയലളിതയെ ജാനകിയുടെ മരുമകന്‍ ദീപന്‍ താഴേക്ക് തള്ളിയിടുകയായിരുന്നു. ഈ സംഭവത്തിന്റെ ചിത്രം മാതൃഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ രാജന്‍ പൊതുവാളിന്റെ ക്യാമറയില്‍ പതിഞ്ഞു. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ചിത്രം അടുത്ത ദിവസം ഹിന്ദു പത്രത്തില്‍ പ്രത്യക്ഷപ്പെടുകയും ജയലളിതയുടെ രാഷ്ട്രീയമായ ഉയര്‍ച്ചയില്‍ നിര്‍ണ്ണായക സംഭവമായി ഇത് മാറുകയും ചെയ്തു. സംസ്‌കാരച്ചടങ്ങുകളുടെ വീഡിയോ ദൃശങ്ങളിലും ജയയെ തള്ളിയിടുന്ന ദൃശ്യങ്ങള്‍ വ്യക്തമാണ്

വീഡിയോ കാണാം