ആദ്യദിനം കബാലി നേടിയത് 105 കോടി; കേരളത്തിലെ കണക്കുകളും ഞെട്ടിക്കുന്നത്; കളക്ഷന്‍ കണക്കുകള്‍ വായിക്കാം

ലോകമൊട്ടാകെ റിലീസ് ചെയ്ത സൂപ്പര് സ്റ്റാര് രജനി ചിത്രം ആദ്യ ദിനം നേടിയത് റെക്കോര്ഡ് കളക്ഷന്. ആദ്യദിനത്തില് ലോക്മൊട്ടാകെ 105 കോടി രൂപയാണ് കബാലി നേടിയത്. കേരളത്തില് 306 തീയേറ്ററുകളില് പ്രദര്ശനത്തിനെത്തിയ ചിത്രം 4.1കോടി രൂപ കളക്റ്റു ചെയ്തു. ഇന്ത്യയൊട്ടാകെയെടുത്താല് 45 കോടി രൂപയാണ് കബാലിയുടെ കളക്ഷന്. തമിഴ്നാട്ടില് നിന്നു മാത്രം 21.75 കോടി ചിത്രം സ്വന്തമാക്കി. 750 കേന്ദ്രങ്ങളിലായിരുന്നു തമിഴ്നാട്ടില് കബാലി റിലീസ് ചെയ്തത്. തെലുങ്കില് 9.5 കോടിയാണ് കളക്ഷന്.
 | 

ആദ്യദിനം കബാലി നേടിയത് 105 കോടി; കേരളത്തിലെ കണക്കുകളും ഞെട്ടിക്കുന്നത്; കളക്ഷന്‍ കണക്കുകള്‍ വായിക്കാം

കൊച്ചി: ലോകമൊട്ടാകെ റിലീസ് ചെയ്ത സൂപ്പര്‍ സ്റ്റാര്‍ രജനി ചിത്രം ആദ്യ ദിനം നേടിയത് റെക്കോര്‍ഡ് കളക്ഷന്‍. ആദ്യദിനത്തില്‍ ലോക്‌മൊട്ടാകെ 105 കോടി രൂപയാണ് കബാലി നേടിയത്. കേരളത്തില്‍ 306 തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 4.1കോടി രൂപ കളക്റ്റു ചെയ്തു. ഇന്ത്യയൊട്ടാകെയെടുത്താല്‍ 45 കോടി രൂപയാണ് കബാലിയുടെ കളക്ഷന്‍. തമിഴ്‌നാട്ടില്‍ നിന്നു മാത്രം 21.75 കോടി ചിത്രം സ്വന്തമാക്കി. 750 കേന്ദ്രങ്ങളിലായിരുന്നു തമിഴ്‌നാട്ടില്‍ കബാലി റിലീസ് ചെയ്തത്. തെലുങ്കില്‍ 9.5 കോടിയാണ് കളക്ഷന്‍.

കേരളത്തിലുള്‍പ്പെടെ ചിത്രം റെക്കോര്‍ഡ് കളക്ഷനാണ് വാരിക്കൂട്ടിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ചിയാന്‍ വിക്രം നായകനായ ഐ, വിജയ് ചിത്രമായ തെരി എന്നിവയുടെ കളക്ഷന്‍ റെക്കോര്‍ഡുകളാണ് കബാലി തകര്‍ത്തത്. കേരളത്തില്‍ 220 തീയേറ്ററുകളില്‍ റിലീസ് ചെയ്ത ഐ ആദ്യദിവസം 3.19 കോടി രൂപ വാരി. കഴിഞ്ഞ വിഷുവിന് തീയേറ്ററുകളിലെത്തിയ തെരി 3.16കോടി രൂപയാണ് കേരളത്തില്‍ ആദ്യ ദിവസം നേടിയത്.

കൊച്ചി നഗരത്തിലെ മള്‍ട്ടിപ്ലെക്‌സുകളിലും പുതിയ കളകഷന്‍ റെക്കോര്‍ഡുകള്‍ കബാലി നേടി. ആദ്യ ദിവസം 88 പ്രദര്‍ശനങ്ങളാണ് കൊച്ചിയില്‍ ചിത്രത്തിനുണ്ടായിരുന്നത്. ഇതില്‍ നിന്ന് 30 ലക്ഷം രൂപയാണ് ലഭിച്ചത്. ചാര്‍ലി, സുല്‍ത്താന്‍ എന്നീ ചിത്രങ്ങളുടെ ആദ്യ കളക്ഷന്‍ റെക്കോര്‍ഡുകളാണ് രജനി ചിത്രം ഭേദിച്ചത്. മള്‍ട്ടിപ്ലെക്‌സില്‍ ചാര്‍ലി നേടിയത് പതിനാറു ലക്ഷത്തി എണ്‍പത്താറായിരം രൂപയുടെ ഇനിഷ്യല്‍ കളക്ഷനായിരുന്നു.

ആശീര്‍വാദ് സിനിമാസും മാക്‌സ്‌ലാബും ചേര്‍ന്നാണ് കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിച്ചത്. കേരളത്തില്‍ ഏറ്റവും വലിയ തുകയ്ക്ക് പ്രദര്‍ശനാവകാശം നേടിയ ചിത്രം എന്ന റെക്കോര്‍ഡും കബാലിക്കു തന്നെ. 8.1 കോടി രൂപയ്ക്കാണ് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും ഈ ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത്.