കേരളത്തില്‍ കബാലിയെത്തുന്നത് 306 തീയേറ്ററുകളില്‍; ആദ്യ ദിവസം 2000 പ്രദര്‍ശനങ്ങള്‍

സൂപ്പര് സ്റ്റാര് രജനീകാന്തിന്റെ കബാലി കേരളത്തില് പ്രദര്ശനത്തിനെത്തുന്നത് 306 തീയേറ്ററുകളില്. 2000 പ്രദര്ശനങ്ങളാണ് ഇത്രയും തീയേറ്ററുകളില് ആദ്യ ദിവസം നടക്കുന്നത്. ആശീര്വാദ് സിനിമാസും മാക്സ്ലാബുമാണ് കേരളത്തില് ചിത്രം പ്രദര്ശനത്തിന് എത്തിക്കുന്നത്. ഏഴരക്കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം ആന്റണി പെരുമ്പാവൂരും മോഹന്ലാലും കരസ്ഥമാക്കിയത്.
 | 

കേരളത്തില്‍ കബാലിയെത്തുന്നത് 306 തീയേറ്ററുകളില്‍; ആദ്യ ദിവസം 2000 പ്രദര്‍ശനങ്ങള്‍

കൊച്ചി: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ കബാലി കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത് 306 തീയേറ്ററുകളില്‍. 2000 പ്രദര്‍ശനങ്ങളാണ് ഇത്രയും തീയേറ്ററുകളില്‍ ആദ്യ ദിവസം നടക്കുന്നത്. ആശീര്‍വാദ് സിനിമാസും മാക്‌സ്‌ലാബുമാണ് കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ഏഴരക്കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും കരസ്ഥമാക്കിയത്.

രാവിലെ അഞ്ചു മണിക്കാണ് ആദ്യ പ്രദര്‍ശനം. അഞ്ചും ആറും പ്രദര്‍ശനങ്ങള്‍ വരെയാണ് ചില തീയേറ്ററുകളില്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. കൊച്ചിയിലെ മള്‍ട്ടിപ്ലെക്‌സുകളില്‍ 88 പ്രദര്‍ശനങ്ങള്‍ ചിത്രത്തിനുണ്ടാകും. ഇവയുടെയെല്ലാം ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ വിറ്റഴിഞ്ഞതായാണ് വിവരം. 5000 സ്‌ക്രീനുകളിലാണ് നാളെ ചിത്രം റിലീസിനെത്തുന്നത്.