കാത്തിരിപ്പിനൊടുവില്‍ കബാലിയെത്തി; ഉത്സവമാക്കി സിനിമാലോകം

ചെന്നൈ: മാസങ്ങള് നീണ്ട കാത്തിരിപ്പിന് അന്ത്യം കുറിച്ച് കബാലി തീയറ്ററുകളിലെത്തി. ലോകത്തെമ്പാടുമായി 5200 തീയറ്ററുകളില് ഇന്ന് പുലര്ച്ചെ റിലീസായ ചിത്രം കാണാന് പതിനായിരക്കണക്കിനാളുകളാണ് തീയറ്ററുകളിലെത്തിയത്. കേരളത്തില് റിലീസായ 306 തീയറ്ററുകളില് ഭൂരിഭാഗം ഇടത്തും പുലര്ച്ചെ തന്നെ ഷോ ഉണ്ടായിരുന്നു. തമിഴ്്നാട് അക്ഷരാര്ഥത്തില് രാത്രി പകലാക്കിയാണ് സ്റ്റൈല് മന്നന്റെ ബ്രഹ്മാണ്ഡ ചിത്രം ആഘോഷിച്ചത്. പുലര്ച്ചെ നടന്ന ആദ്യ ഷോയ്ക്ക് ടിക്കറ്റ് കിട്ടിയവരെക്കാള് പതിന്മടങ്ങായിരുന്നു ടിക്കറ്റ് കിട്ടാതെ പോയവര്. ആരാധകര് പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും പാലഭിഷേകം നടത്തിയും ആഘോഷത്തിന്
 | 

കാത്തിരിപ്പിനൊടുവില്‍ കബാലിയെത്തി; ഉത്സവമാക്കി സിനിമാലോകം

ചെന്നൈ: മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് അന്ത്യം കുറിച്ച് കബാലി തീയറ്ററുകളിലെത്തി. ലോകത്തെമ്പാടുമായി 5200 തീയറ്ററുകളില്‍ ഇന്ന് പുലര്‍ച്ചെ റിലീസായ ചിത്രം കാണാന്‍ പതിനായിരക്കണക്കിനാളുകളാണ് തീയറ്ററുകളിലെത്തിയത്. കേരളത്തില്‍ റിലീസായ 306 തീയറ്ററുകളില്‍ ഭൂരിഭാഗം ഇടത്തും പുലര്‍ച്ചെ തന്നെ ഷോ ഉണ്ടായിരുന്നു. തമിഴ്്‌നാട് അക്ഷരാര്‍ഥത്തില്‍ രാത്രി പകലാക്കിയാണ് സ്റ്റൈല്‍ മന്നന്റെ ബ്രഹ്മാണ്ഡ ചിത്രം ആഘോഷിച്ചത്.

പുലര്‍ച്ചെ നടന്ന ആദ്യ ഷോയ്ക്ക് ടിക്കറ്റ് കിട്ടിയവരെക്കാള്‍ പതിന്മടങ്ങായിരുന്നു ടിക്കറ്റ് കിട്ടാതെ പോയവര്‍. ആരാധകര്‍ പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും പാലഭിഷേകം നടത്തിയും ആഘോഷത്തിന് മാറ്റേകി. തമിഴ്‌നാട്ടില്‍ രണ്ടായിരത്തിലേറെ തിയറ്ററുകളിലാണ് കബാലി പ്രദര്‍ശിപ്പിക്കുന്നത്. ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തതിനാല്‍ സ്ഥാനത്ത് ഇന്ന് ഔദ്യോഗിക അവധി ദിവസത്തിന് തുല്യമായ അവസ്ഥയാണുള്ളത്. തിയറ്ററുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് സേന മതിയാകാത്ത സാഹചര്യത്തില്‍ ചില തിയറ്ററുകളില്‍ സ്വകാര്യ സുരക്ഷാ ഏജന്‍സികളിലെ സെക്യൂരിറ്റി ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.

രജനീകാന്തിന്റെ പതിവ് തട്ടുപൊളിപ്പന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കബാലി റിയലിസ്റ്റിക്കായ സിനിമയാണ്. മലേഷ്യയിലാണ് കബാലിയുടെ കഥ നടക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മലേഷ്യയിലേക്ക് കുടിയേറിയ തമിഴ് കുടുംബത്തിലെ അംഗമാണ് കബലീശ്വരന്‍ എന്ന കബാലി. 25 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം കബാലി തിരികെ വരുന്നിടത്താണ് സിനിമ തുടങ്ങുന്നത്. ശക്തരായ എതിരാളികളെ വാര്‍ധക്യത്തിലും നേരിടുന്ന കബാലിയായി രജനീകാന്ത് ജീവിക്കുകയായിരുന്നു. അവിശ്വസനീയമായ ആക്ഷന്‍ രംഗങ്ങള്‍ക്ക് പകരം വിശ്വസനീയമായ സ്റ്റണ്ട് രംഗങ്ങളാണ് ചിത്രത്തിലുള്ളത്. കബലിയുടെ ഭാര്യയായി വേഷമിട്ട രാധിക ആപ്‌തെയും തിളങ്ങി.