പ്രധാനമന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ച് കമൽഹാസൻ

നരേന്ദ്രമോഡിയുടെ വെല്ലുവിളി സ്വീകരിച്ച് ഉലകനായൻ കമൽഹാസൻ രംഗത്ത്. പ്രധാനമന്ത്രിയുടെ ക്ലീൻ ഇന്ത്യ ചലഞ്ച് സ്വീകരിച്ച കമൽ 90 ലക്ഷം ഇന്ത്യക്കാരെ രാജ്യം ശുചീകരിക്കാൻ വെല്ലുവിളിച്ചു.
 | 

പ്രധാനമന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ച് കമൽഹാസൻ

ചെന്നൈ: നരേന്ദ്രമോഡിയുടെ വെല്ലുവിളി സ്വീകരിച്ച് ഉലകനായൻ കമൽഹാസൻ രംഗത്ത്. പ്രധാനമന്ത്രിയുടെ ക്ലീൻ ഇന്ത്യ ചലഞ്ച് സ്വീകരിച്ച കമൽ 90 ലക്ഷം ഇന്ത്യക്കാരെ രാജ്യം ശുചീകരിക്കാൻ വെല്ലുവിളിച്ചു.

സച്ചിൻ ടെൻഡുൽക്കർ, ശശി തരൂർ, ഗോവ ഗവർണർ മൃദുല സിൻഹ, യോഗാ ഗുരു ബാബാ രാം ദേവ്, സിനിമാ താരങ്ങളായ കമലഹാസൻ, സൽമാൻ ഖാൻ, പ്രിയങ്കാ ചോപ്രാ, വ്യവസായ പ്രമുഖൻ അനിൽ അംബാനി എന്നിങ്ങനെ 9 പേരെ നരേന്ദ്ര മോഡി വെല്ലുവിളിച്ചിരുന്നു. ഇതിൽ സച്ചിൻ ടെണ്ടുൽക്കരും, ശശി തരൂരും, പ്രിയങ്ക ചോപ്രയും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പൊതുസ്ഥലങ്ങൾ വൃത്തിയാക്കുന്ന ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്യണമെന്നും ചലഞ്ച് സ്വീകരിക്കുന്ന ഓരോരുത്തരും ഒമ്പതുപേരെ വീതം വെല്ലുവിളിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചിരുന്നു.