കരീനയ്ക്കും സെയ്ഫ് അലിഖാനും ആണ്‍കുട്ടി പിറന്നു

ബോളിവുഡ് താരദമ്പതികളായ കരീന കപൂറിനും സെയ്ഫ് അലി ഖാനും ആണ്കുട്ടി പിറന്നു. രാവിലെ 7.30ന് മുംബൈ ബ്രീച്ച് കാന്ഡി ആശുപത്രിയിലാണ് കരീന ആണ്കുട്ടിക്ക് ജന്മം നല്കിയത്. കുട്ടിയുടെ പേര് തൈമൂര് അലി ഖാന് പട്ടോഡി എന്നായിരിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയില് ഖാന് കുടുംബം അറിയിച്ചു.
 | 

കരീനയ്ക്കും സെയ്ഫ് അലിഖാനും ആണ്‍കുട്ടി പിറന്നു

മുംബൈ: ബോളിവുഡ് താരദമ്പതികളായ കരീന കപൂറിനും സെയ്ഫ് അലി ഖാനും ആണ്‍കുട്ടി പിറന്നു. രാവിലെ 7.30ന് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് കരീന ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. കുട്ടിയുടെ പേര് തൈമൂര്‍ അലി ഖാന്‍ പട്ടോഡി എന്നായിരിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ ഖാന്‍ കുടുംബം അറിയിച്ചു.

രാജ്കപൂര്‍ കുടുംബത്തിലെ പെണ്‍തരിയായ കരീന അമ്മയാകാന്‍ പോകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ജൂലൈയിലായിരുന്നു സ്ഥിരീകരിച്ചത്. ഡിസംബര്‍ 20നാണ് പ്രസവത്തിയതിയെന്ന് പിതാവായ രണ്‍ധീര്‍ കപൂറും വ്യക്തമാക്കിയിരുന്നു.

2008ല്‍ തഷാന്‍ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതിനു ശേഷമാണ് സെയ്ഫ് അലി ഖാനും കരീനയും പ്രണയത്തിലായത്. 2012ല്‍ ഇവര്‍ വിവാഹിതരായി. അമൃത സിങ്ങായിരുന്നു സെയ്ഫിന്റെ ആദ്യഭാര്യ. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്.