മോഡിക്ക് ഭരണഘടന അറിയില്ല; കേന്ദ്രത്തെ എതിര്‍ക്കുന്നവര്‍ക്ക് സഹായം ലഭിക്കില്ലെന്ന ഭീഷണിക്ക് മറുപടിയുമായി സിദ്ധരാമയ്യ

കേന്ദ്രത്തിന്റെ വികസനപ്രവര്ത്തനങ്ങളെ എതിര്ക്കുന്ന സംസ്ഥാനങ്ങള്കക് കേന്ദ്രസഹായം ലഭിക്കില്ലെന്ന പ്രധാനമന്ത്രിയുടെ ഭീഷണിക്ക് മറുപടി നല്കി കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്രം സംസ്ഥാനങ്ങള്ക്ക് നല്കുന്ന സഹായം ഔദാര്യമല്ല. അത് സംസ്ഥാനങ്ങളുടെ അവകാശമാണ്. ഭരണഘടനയെക്കുറിച്ച് അറിവില്ലാത്തിനാലാണ് മോഡി ഇങ്ങനെ പറയുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
 | 

മോഡിക്ക് ഭരണഘടന അറിയില്ല; കേന്ദ്രത്തെ എതിര്‍ക്കുന്നവര്‍ക്ക് സഹായം ലഭിക്കില്ലെന്ന ഭീഷണിക്ക് മറുപടിയുമായി സിദ്ധരാമയ്യ

ബംഗളൂരു: കേന്ദ്രത്തിന്റെ വികസനപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസഹായം ലഭിക്കില്ലെന്ന പ്രധാനമന്ത്രിയുടെ ഭീഷണിക്ക് മറുപടി നല്‍കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന സഹായം ഔദാര്യമല്ല. അത് സംസ്ഥാനങ്ങളുടെ അവകാശമാണ്. ഭരണഘടനയെക്കുറിച്ച് അറിവില്ലാത്തിനാലാണ് മോഡി ഇങ്ങനെ പറയുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രനയങ്ങളെ വിമര്‍ശിക്കരുതെന്ന മുന്നറിയിപ്പാണ് മോഡി നല്‍കിയത്. ഗുജറാത്തില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സന്ദര്‍ശനത്തിനിടെയായിരുന്നു ഈ പ്രഖ്യാപനം. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാത്തതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിനെ വിമര്‍ശിക്കുന്നതിനിടെയാണ് മോഡി സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയത്.

അവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിക്കാന്‍ അവകാശമൊന്നുമില്ലെന്ന് കോണ്‍ഗ്രസിന്റെ പേരെടുത്ത് പറയാതെ നരേന്ദ്രമോഡി വിമര്‍ശിച്ചു. കേന്ദ്രത്തിന്റെ വികസനപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ഒരു സഹായവും ലഭിക്കില്ലെന്നും മോഡി പറഞ്ഞു.