ചെന്നൈ ടെസ്റ്റില്‍ കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍ സെഞ്ച്വറി; ട്രിപ്പിള്‍ നേടുന്ന ആദ്യ മലയാളി ക്രിക്കറ്റ് താരം

ഇംഗ്ലണ്ടിനെതിരെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില് ഇന്ത്യക്കുവേണ്ടി മലയാളിതാരം കരുണ് നായര് ട്രിപ്പിള് സെഞ്ച്വറി കുറിച്ചു. ഒരു മലയാളി താരത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ട്രിപ്പിള് സെഞ്ച്വറിയാണിത്. 381 പന്തില് നിന്നാണ് ഈ നേട്ടം കരുണ് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില് ഒരു ഇന്ത്യന് താരം നേടുന്ന മൂന്നാമത്തെ ഉയര്ന്ന വ്യക്തിഗത സ്കോറാണിത്. കൂടാതെ ട്രിപ്പിള് സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന് ക്രിക്കറ്റര് എന്ന പേരും കരുണ് സ്വന്തമാക്കി. ഇതിനു മുന്പ് ഈ നേട്ടം കൈവരിച്ചത് വീരേന്ദ്ര സേവാഗ് ആണ്. 303 റണ്സോടെ കരുണ് പുറത്താകാതെ നിന്നു. ആദ്യ സെഞ്ച്വറി ട്രിപ്പിള് സെഞ്ച്വറിയിലെത്തിക്കുന്ന മൂന്നാമത്തെ താരമാണ് കരുണ് നായര്. ഗാരി, ബോബ് സിംസണ് എന്നിവരാണ് മറ്റുള്ളവര്.
 | 

ചെന്നൈ ടെസ്റ്റില്‍ കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍ സെഞ്ച്വറി; ട്രിപ്പിള്‍ നേടുന്ന ആദ്യ മലയാളി ക്രിക്കറ്റ് താരം

ചെന്നൈ: ഇംഗ്ലണ്ടിനെതിരെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കുവേണ്ടി മലയാളിതാരം കരുണ്‍ നായര്‍ ട്രിപ്പിള്‍ സെഞ്ച്വറി കുറിച്ചു. ഒരു മലയാളി താരത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറിയാണിത്. 381 പന്തില്‍ നിന്നാണ് ഈ നേട്ടം കരുണ്‍ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന മൂന്നാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. കൂടാതെ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്ന പേരും കരുണ്‍ സ്വന്തമാക്കി. ഇതിനു മുന്‍പ് ഈ നേട്ടം കൈവരിച്ചത് വീരേന്ദ്ര സേവാഗ് ആണ്. 303 റണ്‍സോടെ കരുണ്‍ പുറത്താകാതെ നിന്നു. ആദ്യ സെഞ്ച്വറി ട്രിപ്പിള്‍ സെഞ്ച്വറിയിലെത്തിക്കുന്ന മൂന്നാമത്തെ താരമാണ് കരുണ്‍ നായര്‍. ഗാരി, ബോബ് സിംസണ്‍ എന്നിവരാണ് മറ്റുള്ളവര്‍.
ടെസ്റ്റില്‍ ഇന്ത്യക്കാരന്റെ ഏറ്റവും വലിയ മൂന്നാമത്തെ വ്യക്തിഗത സ്‌കോറും ഇതാണ്. ഇതിനൊപ്പം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സ്‌കോറും കുറിക്കപ്പെട്ടു. 7 വിക്കറ്റിന് 759 റണ്‍സാണ് ഇന്ത്യ നേടിയത്. അഭിമാനകരമായ നേട്ടമാണിതെന്ന് കരുണ്‍ നായരുടെ അച്ഛന്‍ കലാധരന്‍ നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിതെന്ന് കരുണ്‍ പറഞ്ഞു.

അഞ്ചാമനായി കരുണ്‍ ക്രീസില്‍ എത്തുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 211 റണ്‍സായിരുന്നു. പിന്നീട് ലോകേഷ് രാഹുല്‍, മുരളി വിജയ്, അശ്വിന്‍ എന്നിവരേയും കൂട്ടി ഇന്ത്യന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. ഒരു റണ്‍സിന് ഡബിള്‍ സെഞ്ച്വറി നഷ്ടമായ ലോകേശ് രാഹുലിനൊപ്പം 161 റണ്‍സിന്റെ കൂട്ടുകെട്ടും മുരളി വിജയ്‌ക്കൊപ്പം 63 റണ്‍സിന്റെ പങ്കാളിത്തതിലും കരുണ്‍ റണ്‍സ് സംഭാവന ചെയ്തു.