സൗമ്യ വധക്കേസ; സുപ്രീം കോടതിയില്‍ ഹാജരാകുമെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

സൗമ്യവധക്കേസില് സുപ്രീം കോടതിയില് ഹാജരാകുമെന്ന് ജസ്റ്റിസ് മാര്ക്കണ്ഡേയ കട്ജു. ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് ലഭിച്ചെന്നും ഹാജരാകാനുള്ള ഭരണഘടനാ വിലക്ക് കോടതിയെ അറിയിക്കുമെന്നും കട്ജു അറിയിച്ചു. ഇക്കാര്യത്തില് കോടതി തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
 | 

സൗമ്യ വധക്കേസ; സുപ്രീം കോടതിയില്‍ ഹാജരാകുമെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

ന്യൂഡല്‍ഹി: സൗമ്യവധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരാകുമെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് ലഭിച്ചെന്നും ഹാജരാകാനുള്ള ഭരണഘടനാ വിലക്ക് കോടതിയെ അറിയിക്കുമെന്നും കട്ജു അറിയിച്ചു. ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

നവംബര്‍ 11നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി വീണ്ടും കോടതി പരിഗണിക്കുന്നത്. കേസില്‍ വാദം പൂര്‍ത്തിയായെങ്കിലും സുപ്രീം കോടതിയുടെ വിധിയെ വിമര്‍ശിക്കുന്ന കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഹര്‍ജിയായി സ്വീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വിശദീകരണം തേടാന്‍ കോടതി തീരുമാനിച്ചു. അത്യപൂര്‍വ നടപടിയെന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

കൊലക്കുറ്റം ചുമത്താവുന്ന തെളിവുകള്‍ ഉണ്ടായിട്ടും സുപ്രീംകോടതി അത് പരിഗണിച്ചില്ലെന്നും ഹൈക്കോടതി വിധി അവലോകനം ചെയ്യാതെ വിധി പുറപ്പെടുവിക്കാന്‍ കോടതിക്ക് എങ്ങനെ കഴിഞ്ഞുവെന്നും കട്ജു ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചിരുന്നു. ഹൈക്കോടതി വിധിച്ച കൊലക്കുറ്റം ഒഴിവാക്കിയത് ഗുരുതരമായ പിഴവാണ്.

കൊലക്കുറ്റം ഒഴിവാക്കിയതിലൂടെ നീതിന്യായ വ്യവസ്ഥിതിക്ക് തെറ്റായ സന്ദേശമാണ് സുപ്രീംകോടതി നല്‍കിയത്. ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാറിന് നിയമോപദേശം നല്‍കാന്‍ തയാറാണെന്നും കട്ജു അറിയിച്ചിരുന്നു.