യോഗ ഒഴിവാക്കി അമ്മയെ കാണാന്‍ പോയെന്ന മോഡിയുടെ ട്വീറ്റിനെ വിമര്‍ശിച്ച് കെജരിവാള്‍

യോഗ ഒഴിവാക്കിയെന്നും അമ്മയെ കാണാന് പോയെന്നും ട്വീറ്റ് ചെയ്ത പ്രധാനമന്ത്രിക്ക് മറുപടി ട്വീറ്റുമായി ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്. ഞാന് അമ്മയോടൊപ്പമാണ് താമസിക്കുന്നത്. എല്ലാ ദിവസവും അനുഗ്രഹം വാങ്ങാറുണ്ട്. എന്നാല് അത് ലോകത്തോട് ഇങ്ങനെ വിളിച്ചു പറയാറില്ലെന്നായിരുന്നു കെജരിവാളിന്റെ ട്വീറ്റ്.
 | 

യോഗ ഒഴിവാക്കി അമ്മയെ കാണാന്‍ പോയെന്ന മോഡിയുടെ ട്വീറ്റിനെ വിമര്‍ശിച്ച് കെജരിവാള്‍

യോഗ ഒഴിവാക്കിയെന്നും അമ്മയെ കാണാന്‍ പോയെന്നും ട്വീറ്റ് ചെയ്ത പ്രധാനമന്ത്രിക്ക് മറുപടി ട്വീറ്റുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഞാന്‍ അമ്മയോടൊപ്പമാണ് താമസിക്കുന്നത്. എല്ലാ ദിവസവും അനുഗ്രഹം വാങ്ങാറുണ്ട്. എന്നാല്‍ അത് ലോകത്തോട് ഇങ്ങനെ വിളിച്ചു പറയാറില്ലെന്നായിരുന്നു കെജരിവാളിന്റെ ട്വീറ്റ്.

ഹിന്ദു മതവും ഭാരതീയ സംസ്‌കാരവും അനുസരിച്ച് ഒരാള്‍ തന്റെ അമ്മക്കും ഭാര്യക്കും ഒപ്പമാണ് ജീവിക്കേണ്ടത്. പ്രധാനമന്ത്രിയുടെ വസതി വളരെ വലുതാണെങ്കിലും ഹൃദയം വളരെ ചെറുതാണെന്നും കെജരിവാള്‍ പറഞ്ഞു.

മോഡി ഇന്നു രാവിലെയാണ് അമ്മയെ കാണാന്‍ പോയെന്നു ട്വീറ്റ് ചെയ്തത്. യോഗ ഒഴിവാക്കി അമ്മയെ കാണാന്‍ പോയെന്നും പുലരുന്നതിനു മുമ്പേ അമ്മക്കൊപ്പം പ്രാതല്‍ കഴിച്ചെന്നും ഒരുമിച്ചുള്ള നിമിഷങ്ങള്‍ സന്തോഷകരമായിരുന്നു എന്നുമായിരുന്നു ട്വീറ്റിലെ വരികള്‍.

പ്രധാനമന്ത്രിയുടെ സഹോദരന്‍ പങ്കജ് മോഡിക്കൊപ്പം അഹമ്മദാബാദിലാണ് അമ്മയുടെ താമസം. ഗുജറാത്ത് സന്ദര്‍ശിക്കാനെത്തിയ മോഡി ഇന്ന് രാവിലെയാണ് അമ്മയെ കാണാന്‍ എത്തിയത്.