‘പ്രധാനമന്ത്രി ടിഡിപിയില്‍ ചേര്‍ന്നെന്ന് വാര്‍ത്ത നല്‍കൂ’; ബിജെപിയില്‍ ചേരുന്നെന്ന വാര്‍ത്ത നിഷേധിച്ച് കുമാര്‍ വിശ്വാസ്

ബിജെപിയില് ചേരാന് തയ്യാറെടുക്കുന്നുവെന്ന വാര്ത്തകള് നിഷേധിച്ച് ആംആദ്മി പാര്ട്ടി നേതാവ് കുമാര് വിശ്വാസ്. കുമാര് വിശ്വാസ് ബിജെപിയില് ചേരുമെന്ന വാര്ത്തകള് ഇന്ന് പുറത്തു വന്നിരുന്നു. ഇതു ചൂണ്ടിക്കാട്ടി എന്ഡിടിവി പൊളിറ്റിക്കല് എഡിറ്റര് അഖിലേഷ് ശര്മയുടെ ട്വിറ്റര് സന്ദേശത്തിനുള്ള മറുപടിയിലാണ് വിശ്വാസ് വാര്ത്ത നിഷേധിച്ചത്.
 | 

‘പ്രധാനമന്ത്രി ടിഡിപിയില്‍ ചേര്‍ന്നെന്ന് വാര്‍ത്ത നല്‍കൂ’; ബിജെപിയില്‍ ചേരുന്നെന്ന വാര്‍ത്ത നിഷേധിച്ച് കുമാര്‍ വിശ്വാസ്

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരാന്‍ തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ആംആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ്. കുമാര്‍ വിശ്വാസ് ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ ഇന്ന് പുറത്തു വന്നിരുന്നു. ഇതു ചൂണ്ടിക്കാട്ടി എന്‍ഡിടിവി പൊളിറ്റിക്കല്‍ എഡിറ്റര്‍ അഖിലേഷ് ശര്‍മയുടെ ട്വിറ്റര്‍ സന്ദേശത്തിനുള്ള മറുപടിയിലാണ് വിശ്വാസ് വാര്‍ത്ത നിഷേധിച്ചത്.

പ്രധാനമന്ത്രി തെലുഗുദേശം പാര്‍ട്ടിയില്‍ ചേരുന്നതായി സൂചന എന്ന് വാര്‍ത്ത കൊടുക്കൂ എന്ന പരിഹാസവും ട്വീറ്റിലുണ്ട്. ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിനു ശേഷം മോഡി കോണ്‍ഗ്രസില്‍ ചേരുമെന്നും അതിനായുള്ള ചര്‍ച്ചകള്‍ രാഹുല്‍ ഗാന്ധിയുമായി നടന്നു വരുന്നതായും വാര്‍ത്തയുണ്ടെന്ന് ട്വീറ്റ് ചെയ്ത് മനീഷ് സിസോദിയയും വിശ്വാസിന്റെ പിന്തുണയ്‌ക്കെത്തി.

ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചായിരുന്നു വിശ്വാസിന്റെ ബിജെപി പ്രവേശനം സംബന്ധിച്ച വാര്‍ത്ത പുറത്തു വന്നത്. ചര്‍ച്ചകള്‍ പ്രാരംഭദശയിലാണെന്നും സാഹിബാബാദ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാന്‍ തയ്യാറെടുക്കുന്ന കുമാര്‍ വിശ്വാസ് അതിനു മുമ്പായി അമിത് ഷായെ കാണുമെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.