വാടകക്കുടിശിക 10 കോടി; രജനികാന്തിന്റെ ഭാര്യയുടെ സ്‌കൂള്‍ കെട്ടിടമുടമ പൂട്ടി

വാടകക്കുടിശിക നല്കാത്തതിനാല് സ്റ്റൈല് മന്നന് രജനികാന്തിന്റെ ഭാര്യ ലത നടത്തുന്ന സ്കൂള് കെട്ടിടം ഉടമ പൂട്ടി. ഗിണ്ടിയിലെ ആശ്രമം മെട്രിക്കുലേഷന് സ്കൂള് ആണ് പൂട്ടിയത്. രാഘവേന്ദ്ര ഫൗണ്ടേഷന്റെ സഹായത്തോടെ പ്രവര്ത്തിക്കുന്ന സ്കൂളില് 300ഓളം കുട്ടികളാണ് പഠിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.
 | 

വാടകക്കുടിശിക 10 കോടി; രജനികാന്തിന്റെ ഭാര്യയുടെ സ്‌കൂള്‍ കെട്ടിടമുടമ പൂട്ടി

ചെന്നൈ: വാടകക്കുടിശിക നല്‍കാത്തതിനാല്‍ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ഭാര്യ ലത നടത്തുന്ന സ്‌കൂള്‍ കെട്ടിടം ഉടമ പൂട്ടി. ഗിണ്ടിയിലെ ആശ്രമം മെട്രിക്കുലേഷന്‍ സ്‌കൂള്‍ ആണ് പൂട്ടിയത്. രാഘവേന്ദ്ര ഫൗണ്ടേഷന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ 300ഓളം കുട്ടികളാണ് പഠിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.

ഇതേത്തുടര്‍ന്ന് വേളാച്ചേരിയിലെ മറ്റൊരു സ്‌കൂളിലേക്ക് കുട്ടികളെ മാറ്റി. വാടകക്കുടിശികയായി 10 കോടിയോളം രൂപ നല്‍കാനുണ്ടെന്ന് കെട്ടിടമുടമയായ വെങ്കടേശ്വരലു പറഞ്ഞു. 2002ലാണ് സ്‌കൂളിനായി കെട്ടിടം വിട്ടു നല്‍കിയത്. വാടക കൃത്യമായി തരാത്തതിനെത്തുടര്‍ന്ന് കെട്ടിടം ഒഴിയണമെന്ന് 2013ല്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അത്രയും വലിയ തുക നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ് 2 കോടി രൂപയാണ് ലതയുടെ അഭിഭാഷകന്‍ തന്നതെന്ന് വെങ്കടേശ്വരലു പറഞ്ഞു. ബാക്കി പണം തരികയോ അതേക്കുറിച്ച് വ്യക്തത വരുത്തുകയോ ചെയ്തിട്ടില്ലെന്നും സേവന നികുതിയിനത്തില്‍ തനിക്ക് 60,000 രൂപ അടക്കേണ്ടി വന്നിട്ടുണ്ടെന്നും വെങ്കടേശ്വരലു വ്യക്തമാക്കി.