കര്‍ഷക സമരത്തിനെതിരെ അപവാദ പ്രചാരണം; കങ്കണാ റണാവത്തിന് വക്കീല്‍ നോട്ടീസ്

ന്യൂഡല്ഹി: കേന്ദ്ര സര്ക്കാരിന്റെ വിവാദ നിയമം പിന്വലിക്കണമെന്നാവശ്യപ്പെട്ട് കര്ഷകര് നടത്തിവരുന്ന സമരത്തിനെതിരെ അപവാദ പ്രചാരണം നടത്തിയ ബോളിവുഡ് താരം കങ്കണാ റണാവത്തിന് വക്കീല് നോട്ടീസ്. ഡല്ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയാണ് കങ്കണയ്ക്കെതിരെ വക്കീല് നോട്ടീസ് നല്കിയിരിക്കുന്നത്. സമരത്തിനെത്തിയ വൃദ്ധയെ അപമാനിച്ചു കൊണ്ട് കങ്കണയുടെ ട്വീറ്റ് വിവാദമായതിന് പിന്നാലെയാണ് ഡല്ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി നിയമനടപടികളുമായി മുന്നോട്ടുവന്നിരിക്കുന്നത്. നൂറ് രൂപ നല്കിയാല് ഏത് സമരത്തിലും പങ്കെടുക്കുന്ന സ്ത്രീയാണ് ഇവരെന്നായിരുന്നു കര്ഷക സമരത്തില് പങ്കെടുക്കാനെത്തിയ വയോധികയെ കങ്കണ
 | 
കര്‍ഷക സമരത്തിനെതിരെ അപവാദ പ്രചാരണം; കങ്കണാ റണാവത്തിന് വക്കീല്‍ നോട്ടീസ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിവരുന്ന സമരത്തിനെതിരെ അപവാദ പ്രചാരണം നടത്തിയ ബോളിവുഡ് താരം കങ്കണാ റണാവത്തിന് വക്കീല്‍ നോട്ടീസ്. ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയാണ് കങ്കണയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. സമരത്തിനെത്തിയ വൃദ്ധയെ അപമാനിച്ചു കൊണ്ട് കങ്കണയുടെ ട്വീറ്റ് വിവാദമായതിന് പിന്നാലെയാണ് ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി നിയമനടപടികളുമായി മുന്നോട്ടുവന്നിരിക്കുന്നത്.

നൂറ് രൂപ നല്‍കിയാല്‍ ഏത് സമരത്തിലും പങ്കെടുക്കുന്ന സ്ത്രീയാണ് ഇവരെന്നായിരുന്നു കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ വയോധികയെ കങ്കണ വിശേഷിപ്പിച്ചത്. ട്വീറ്റ് അതിവേഗം വൈറലാവുകയും കങ്കണയുടെ വിദ്വേഷ പരമാര്‍ശത്തിനെതിരെ വിമര്‍ശനമുയരുകയും ചെയ്തു. സംഘപരിവാര്‍ അനുകൂല നിലപാടുകള്‍ ട്വീറ്റ് ചെയ്ത് കുപ്രസിദ്ധി നേടുകയാണ് കങ്കണയുടെ ലക്ഷ്യമെന്ന് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ബിജെപി അനുകൂല നിലപാടുകള്‍ നേരത്തെയും കങ്കണയ്ക്ക് തലവേദനയായി മാറിയിട്ടുണ്ട്. ബോളിവുഡില്‍ തന്നെ സഹപ്രവര്‍ത്തകര്‍ കങ്കണയുടെ വിദ്വേഷ നിലപാടുകള്‍ക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ട്വിറ്ററിലൂടെയുള്ള വിവാദ പരാമര്‍ശങ്ങള്‍ക്ക് മുന്‍പ് കങ്കണയ്‌ക്കെതിരെ മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.