മധ്യപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മോഡിയുടെയും വിവേകാനന്ദന്റെയും ചിത്രങ്ങള്‍ നിര്‍ബന്ധമാക്കി

മധ്യപ്രദേശിലെ സര്ക്കാര് സ്കൂളുകളിലും കോളേജുകളിലും നരേന്ദ്ര മോഡിയുടേയും വിവേകാനന്ദന്റെയും ഫോട്ടോ നിര്ബന്ധമായും പ്രദര്ശിപ്പിക്കണമെന്ന് സര്ക്കാര് ഉത്തരവിറക്കി. ഇത് നടപ്പാക്കിയില്ലെങ്കില് കടുത്ത അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ബിജെപി ഗവണ്മെന്റാണ് മധ്യപ്രദേശ് ഭരിക്കുന്നത്. ഉത്തരവ് ഉടന് നടപ്പിലാക്കാന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സര്ക്കുലര് അയച്ചു.
 | 

മധ്യപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മോഡിയുടെയും വിവേകാനന്ദന്റെയും ചിത്രങ്ങള്‍ നിര്‍ബന്ധമാക്കി

ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലും നരേന്ദ്ര മോഡിയുടേയും വിവേകാനന്ദന്റെയും ഫോട്ടോ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബിജെപി ഗവണ്‍മെന്റാണ് മധ്യപ്രദേശ് ഭരിക്കുന്നത്. ഉത്തരവ് ഉടന്‍ നടപ്പിലാക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സര്‍ക്കുലര്‍ അയച്ചു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ജയ്ഭാന്‍ സിങ് പവയ്യയാണ് മോദിയുടെ ഉള്‍പ്പെടെ അഞ്ച് പേരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മഹാത്മാഗാന്ധി, ഡോ. ഭീം റാവു അംബേദ്കര്‍, സ്വാമി വിവേകാനന്ദന്‍, പ്രണബ് മുഖര്‍ജി എന്നിവരുടേതാണ് പ്രദര്‍ശിപ്പിക്കേണ്ട മറ്റു ചിത്രങ്ങള്‍. ഫോട്ടോകള്‍ ന്യൂഡല്‍ഹിയിലുള്ള വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഫോട്ടോ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണു ലഭിക്കുന്നത്. ചിത്രങ്ങള്‍ മന്ത്രാലയത്തില്‍ നിന്നു തന്നെ വാങ്ങണമെന്നും നിര്‍ബന്ധമാണ്.

ഈ നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രമാണ് ബിജെപി നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഭരണത്തില്‍ ആര്‍എസ്എസ് ഇടപെടുന്നു എന്നുള്ള ആരോപണം നിലനില്‍ക്കേയാണ് പുതിയ സര്‍ക്കുലര്‍. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രമാണ് സ്വാമി വിവേകാനന്ദന്റേതെന്നു സ്ഥാപിക്കാനാണ് ഈ പ്രചരണമെന്നും കോണ്‍ഗ്രസ് വക്താവ് കെ.കെ. മിശ്ര അഭിപ്രായപ്പെട്ടു.

സ്വതന്ത്ര ഇന്ത്യയ്ക്കു ദിശാബോധം നല്‍കിയ ജവഹര്‍ ലാല്‍ നെഹ്റുവിന്റെയും സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്റെയും മഹാനായ ശാസ്ത്രജ്ഞന്‍ അബ്ദുള്‍ കലാമിന്റെയും ചിത്രങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ടതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.