നോട്ട് നിരോധനം യുദ്ധകാല അവസ്ഥയോട് താരതമ്യപ്പെടുത്തി മന്‍മോഹന്‍സിങ്

നോട്ട് നിരോധനത്തിനു ശേഷം രാജ്യമാകെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് മുന്പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ മന്മോഹന് സിങ് വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ രൂക്ഷ വിമര്ശനങ്ങളുമായി രംഗത്ത് എത്തിയത്. ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റ് പേജിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം നോട്ട് നിരോധനത്തെ യുദ്ധകാല അവസ്ഥയോട് താരതമ്യപ്പെടുത്തുന്നത്.
 | 

നോട്ട് നിരോധനം യുദ്ധകാല അവസ്ഥയോട് താരതമ്യപ്പെടുത്തി മന്‍മോഹന്‍സിങ്

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനു ശേഷം രാജ്യമാകെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് മുന്‍പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ മന്‍മോഹന്‍ സിങ് വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്ത് എത്തിയത്. ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റ് പേജിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം നോട്ട് നിരോധനത്തെ യുദ്ധകാല അവസ്ഥയോട് താരതമ്യപ്പെടുത്തുന്നത്.

രാജ്യത്തെ പ്രധാന പ്രശ്നമായ കള്ളപ്പണത്തിനെതിരെ വിവിധ ശ്രമങ്ങള്‍ മുന്‍ സര്‍ക്കാരുകള്‍ മുന്നോട്ട് വെക്കാറുണ്ട്. ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റും എന്‍ഫോഴ്സ്മെന്റും ഇതിനെതിരെ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. നികുതിയടച്ച് കള്ളപ്പണം വെളുപ്പിക്കാനുളള പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. കള്ളപ്പണം സമ്പാദിക്കുന്നവര്‍ അത് സ്ഥലമായിട്ടോ, സ്വര്‍ണമായിട്ടോ, വിദേശ നിക്ഷേപമായിട്ടോ മാറ്റുകയാണ് ചെയ്യാറുളളത്. എന്നാല്‍ കൈയിലുളള കള്ളപ്പണത്തിന്റെ വളരെ കുറച്ച് അനുപാതം മാത്രം നോട്ടുകളായി സൂക്ഷിക്കുന്നവര്‍ക്കെതിരെയുളള നടപടി ആയിരുന്നില്ല നോട്ട് പിന്‍വലിക്കല്‍. കള്ളപ്പണത്തിന് എതിരായിട്ടെന്ന പേരില്‍ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം അതിദാരുണമായ അവസ്ഥയാണ് സാധാരണക്കാര്‍ക്കുണ്ടാക്കിയതെന്ന് അദ്ദേഹം എഡിറ്റോറിയലിലൂടെ പറയുന്നു.

വളരെ മികച്ചതോ അത്ഭുതപ്പെടുത്തുന്ന നീക്കമൊന്നുമായിരുന്നില്ല നോട്ട് പിന്‍വലിച്ചത്. മറ്റു രാജ്യങ്ങളില്‍ എല്ലായിടത്തും ആവിശ്യമായ സമയം നല്‍കി ചെയ്യുന്ന പ്രക്രിയ ഒരു അര്‍ദ്ധരാത്രികൊണ്ട് എടുത്തത് തീരുമാനമാണിത്. മറ്റ് രാജ്യങ്ങളെ സംബന്ധിച്ച ഇത് വെല്ലുവിളിയാകുമെങ്കില്‍ അതിന്റെ രണ്ടിരട്ടിയാണ് ഇന്ത്യയ്ക്ക് ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍. ദൈനംദിന ചെലവുകള്‍ക്കായുളള പണത്തിനും പാവപ്പെട്ട ജനങ്ങള്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നത് ഹൃദയഭേദകമായ കാഴ്ചയാണെന്നും മുന്‍പ് യുദ്ധകാലങ്ങളില്‍ ആയിരുന്നു കുടിവെള്ളത്തിനും ഭക്ഷണത്തിനുമായി ജനങ്ങള്‍ ഇത്രയേറെ കാത്തുനില്‍ക്കേണ്ടി വന്നിട്ടുളളതെന്നും ഇങ്ങനെ പണത്തിനായി കാത്തു നില്‍ക്കേണ്ടി വരുമെന്ന കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിന്റെ അനന്തരഫലങ്ങള്‍ സമ്പദ് വ്യവസ്ഥയ്ക്ക് അനുഭവിക്കേണ്ടി വരും. ഉപഭോക്താക്കളുടെ ആത്മവിശ്വാസം എന്നത് സമ്പദ് വ്യവസ്ഥയ്ക്കും രാജ്യത്തെ വളര്‍ച്ചാനിരക്കിനും വളരെ പ്രധാനപ്പെട്ടതാണ്. അര്‍ദ്ധരാത്രിയിലുണ്ടായ നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ നൂറുകോടിയിലേറെ വരുന്ന രാജ്യത്തെ ജനങ്ങളുടെ ആത്മവിശ്വാസം കെടുത്തിക്കളഞ്ഞു എന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം ലേഖനത്തില്‍ വിശദമാക്കുന്നു.
നേരത്തെ നിയമവിധേയമായ കൊളള, അതിഭീമമായ പരാജയം എന്നിങ്ങനെയായിരുന്നു മോഡിയുടെ പ്രഖ്യാപനത്തെക്കുറിച്ച് പാര്‍ലമെന്റില്‍ മന്‍മോഹന്‍സിങ്ങ് പ്രതികരിച്ചിരുന്നു.