മധുര്‍ ഭണ്ഡാര്‍ക്കറെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടിക്ക് മൂന്ന് വര്‍ഷത്തെ തടവ്

ബോളിവുഡ് സംവിധായകന് മധുര് ഭണ്ഡാര്കറെ കൊല്ലാന് ഗൂഢാലോചന നടത്തിയ സംഭവത്തില് നടിക്ക് മൂന്ന് വര്ഷം തടവ് ശിക്ഷ. മോഡലും നടിയുമായ പ്രീതി ജെയിനാണ് ശിക്ഷ ലഭിച്ചത്. 10,000 രൂപ പിഴയും അടയ്ക്കണം. മറ്റ് രണ്ടു പേര്ക്കും മൂന്ന് വര്ഷം തടവ് വിധിച്ചിട്ടുണ്ട്. രണ്ട് പ്രതികളെ കോടതി വെറുതെ വിട്ടു.
 | 

മധുര്‍ ഭണ്ഡാര്‍ക്കറെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടിക്ക് മൂന്ന് വര്‍ഷത്തെ തടവ്

മുംബൈ: ബോളിവുഡ് സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍കറെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ നടിക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. മോഡലും നടിയുമായ പ്രീതി ജെയിനാണ് ശിക്ഷ ലഭിച്ചത്. 10,000 രൂപ പിഴയും അടയ്ക്കണം. മറ്റ് രണ്ടു പേര്‍ക്കും മൂന്ന് വര്‍ഷം തടവ് വിധിച്ചിട്ടുണ്ട്. രണ്ട് പ്രതികളെ കോടതി വെറുതെ വിട്ടു.

2005ല്‍ മധുര്‍ ഭണ്ഡാര്‍ക്കറെ കൊല്ലാനായി വാടകഗുണ്ടകളെ അയച്ചു എന്നാണ് കേസ്. കുപ്രസിദ്ധമായ അരുണ്‍ ഗാലി സംഘത്തിലെ ഗുണ്ടക്ക് 75,000 രൂപ കൊല നടത്തുന്നതിനായി പ്രീതി നല്‍കിയെന്നാണ് തെളിഞ്ഞത്.

1999നും 2004നുമിടയില്‍ സംവിധായകന്‍ തന്നെ പലവട്ടം ബലാല്‍സംഗം ചെയ്തിട്ടുള്ളതായി 2004ല്‍ ഇവര്‍ പരാതി നല്‍കിയിരുന്നു. സിനിമയില്‍ റോള്‍ നല്‍കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്‍കിയാണ് തന്നെ ബലാല്‍സംഗം ചെയ്തതെന്നാണ് ഇവര്‍ അവകാശപ്പെട്ടത്.