പ്രധാനമന്ത്രി അവതരിപ്പിച്ച ഭീം ആപ്പ് സുരക്ഷിതമല്ലെന്ന് വിദഗ്ദ്ധര്‍; ഹാക്കര്‍ന്മാര്‍ക്ക് അക്കൗണ്ടുകള്‍ നിയന്ത്രിക്കാനാവും

ക്യാഷ്ലെസ്സ് ഇക്കോണമിയെ പ്രോത്സാഹിപ്പിക്കാന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അവതരിപ്പിച്ച ഭീം (ഭാരത് ഇന്റര്ഫേസ് ഫോര് മണി) മൊബൈല് ആപ്ലിക്കേഷന് സുരക്ഷിതമല്ലെന്ന് ഐടി വിദഗ്ദ്ധര്. ഹാക്കര്ന്മാര്ക്ക് എളുപ്പത്തില് അക്കൗണ്ടുകള് നിയന്ത്രിക്കാനും വിവരങ്ങള് ചോര്ത്താനും ഇതിലൂടെ കഴിയുമെന്നാണ് വിശദീകരണം. ഹാക്കിങ്ങിനെക്കുറിച്ച് പ്രഥമിക അറിവ് മാത്രം ഉള്ളവര്ക്കും അക്കൗണ്ട് വിവിരങ്ങള് ഈ ആപ്പില് നിന്ന് വളരെ എളുപ്പത്തില് ചോര്ത്താമെന്നും വിദഗ്ദ്ധര് അഭിപ്രായപ്പെടുന്നു.
 | 

പ്രധാനമന്ത്രി അവതരിപ്പിച്ച ഭീം ആപ്പ് സുരക്ഷിതമല്ലെന്ന് വിദഗ്ദ്ധര്‍; ഹാക്കര്‍ന്മാര്‍ക്ക് അക്കൗണ്ടുകള്‍ നിയന്ത്രിക്കാനാവും

ന്യൂഡല്‍ഹി: ക്യാഷ്‌ലെസ്സ് ഇക്കോണമിയെ പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അവതരിപ്പിച്ച ഭീം (ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി) മൊബൈല്‍ ആപ്ലിക്കേഷന്‍ സുരക്ഷിതമല്ലെന്ന് ഐടി വിദഗ്ദ്ധര്‍. ഹാക്കര്‍ന്മാര്‍ക്ക് എളുപ്പത്തില്‍ അക്കൗണ്ടുകള്‍ നിയന്ത്രിക്കാനും വിവരങ്ങള്‍ ചോര്‍ത്താനും ഇതിലൂടെ കഴിയുമെന്നാണ് വിശദീകരണം. ഹാക്കിങ്ങിനെക്കുറിച്ച് പ്രഥമിക അറിവ് മാത്രം ഉള്ളവര്‍ക്കും അക്കൗണ്ട് വിവിരങ്ങള്‍ ഈ ആപ്പില്‍ നിന്ന് വളരെ എളുപ്പത്തില്‍ ചോര്‍ത്താമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

പ്രധാനമന്ത്രി അവതരിപ്പിച്ച ഭീം ആപ്പ് സുരക്ഷിതമല്ലെന്ന് വിദഗ്ദ്ധര്‍; ഹാക്കര്‍ന്മാര്‍ക്ക് അക്കൗണ്ടുകള്‍ നിയന്ത്രിക്കാനാവും

ഭീം ആപ്ലിക്കേഷന്റെ കോഡ് യാതൊരു സുരക്ഷയുമില്ലാതെയാണ് എഴുതപ്പെട്ടിരിക്കുന്നതെന്ന് മുംബൈയിലെ ഐടി സുരക്ഷാ വിദഗ്ദ്ധനായ പ്രശാന്ത് മാലി പറയുന്നു. ഭീമിന്റെ കോഡ് ആര്‍ക്കും എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ പറ്റും. ഇത് ഇഷ്ടത്തിനു അനുസരിച്ച് മാറ്റം വരുത്തുവാന്‍ സാധിക്കുമെന്നും പ്രശാന്ത് പറയുന്നു.

ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഫയലില്‍ മാറ്റങ്ങള്‍ വരുത്താനും ഹാക്കര്‍മാര്‍ക്ക് എളുപ്പം സാധിക്കുന്ന വിധത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ബാങ്കിംഗ് ആപ്പുകളും സോഫ്റ്റ് വെയറുകളും സുരക്ഷിതമാക്കാന്‍ സങ്കീര്‍ണ്ണമായ രീതികള്‍ ഉപയോഗിക്കുന്നിടത്താണ് പണമിടപാടുകള്‍ക്കായുള്ള ഈ ആപ്പ് യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ തട്ടിക്കൂട്ടി നിര്‍മിച്ച് അവതരിപ്പിച്ചിരിക്കുന്നത്.

അംബേദ്കറുടെ പേരു നല്‍കിയിരിക്കുന്ന ആപ്ലിക്കേഷന്‍ 50ലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്തതായി കണക്കാക്കുന്നു. പെട്ടെന്നു തട്ടിക്കൂട്ടിയ ആപ്പാണ് ഭീം എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇതില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുന്ന ഹാക്കര്‍മാര്‍ക്ക് ഒട്ടേറെ വ്യാജ ഇടപാടുകള്‍ നടത്തി ആപ്പിനെ ക്രാഷ് ചെയ്യാന്‍ കഴിയുമെന്നും വിദഗ്്ദ്ധര്‍ പറയുന്നു.