ഫ്രീഡം ഫോണിന്റെ പേരില്‍ തട്ടിപ്പ്; റിംഗിംങ് ബെല്‍ കമ്പനി ഉടമ കസ്റ്റഡിയില്‍

ലോകത്തെ ഏറ്റവു വില കുറഞ്ഞ സ്മാര്ട്ട് ഫോണ് എന്ന പേരില് ഫ്രീഡം ബ്രാന്ഡില് ഫോണുകള് പ്രഖ്യാപിച്ച കമ്പനിയുടെ ഉടമ തട്ടിപ്പു കേസില് പിടിയിലായി. റിംഗിംങ് ബെല് കമ്പനി ഉടമ മോഹിത് ഗോയലിനെയാണ് പോലീസ് കസ്റ്റഡിയില് എടുത്തത്. ഗാസിയാബാദ് കേന്ദ്രമായി പ്രവര്ത്തിക്കുന്ന അയം എന്റര്പ്രൈസസ് എന്ന കമ്പനിയുടെ പരാതിയിലാണ് പൊലീസ് നടപടി.
 | 

ഫ്രീഡം ഫോണിന്റെ പേരില്‍ തട്ടിപ്പ്; റിംഗിംങ് ബെല്‍ കമ്പനി ഉടമ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവു വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ എന്ന പേരില്‍ ഫ്രീഡം ബ്രാന്‍ഡില്‍ ഫോണുകള്‍ പ്രഖ്യാപിച്ച കമ്പനിയുടെ ഉടമ തട്ടിപ്പു കേസില്‍ പിടിയിലായി. റിംഗിംങ് ബെല്‍ കമ്പനി ഉടമ മോഹിത് ഗോയലിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഗാസിയാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അയം എന്റര്‍പ്രൈസസ് എന്ന കമ്പനിയുടെ പരാതിയിലാണ് പൊലീസ് നടപടി.

ഫ്രീഡം 251ന്റെ വിതരണച്ചുമതല ഏറ്റെടുത്ത കമ്പനിയാണ് ഇത്. വിവിധ സന്ദര്‍ഭങ്ങളിലായി 30 ലക്ഷം രൂപ തങ്ങള്‍ റിംഗിംങ് ബെല്ലിന് നല്‍കി. പക്ഷെ 13 ലക്ഷം രൂപയുടെ ഉല്‍പ്പന്നമേ കമ്പനി നല്‍കിയുള്ളൂ. 16 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ ഇനിയും കിട്ടാനുണ്ടെന്ന് കമ്പനി പരാതിപ്പെടുന്നു. പണം തിരികെ ചോദിച്ചപ്പോള്‍ ജീവനോടെ വെച്ചേക്കില്ലെന്ന് റിങ്ങിങ്ങ് ബെല്‍ ഉടമകള്‍ ഭീഷണിപ്പെടുത്തിയതായും അയം എന്റര്‍പ്രൈസ് പരാതിയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് റിംഗിംങ് ബെല്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന ആരംഭിച്ചത്. ഏഴ് ലക്ഷം പേര്‍ ഫോണിനായി രജിസ്റ്റര്‍ ചെയ്തെന്നും 30,000 പേര്‍ മുന്‍കൂര്‍ പണമടച്ച് ഫോണ്‍ ഓര്‍ഡര്‍ ചെയ്തിരുന്നുവെന്നുമായിരുന്നു കമ്പനി നേരത്തേ അവകാശപ്പെട്ടത്. സെപ്റ്റംബറില്‍ ആമസോണ്‍ ഇന്ത്യ വഴി ഫ്രീഡം ഫോണ്‍ അടക്കം നിരവധി മോഡലുകള്‍ കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നു.