പോലീസ് സ്‌റ്റേഷനിൽ നരേന്ദ്ര മോഡിയുടെ അപ്രതീക്ഷിത സന്ദർശനം

സ്വച്ഛ് ഭാരത് പരിപാടിയുടെ ഉദ്ഘാടന ചടങ്ങിന് പോകവേ നരേന്ദ്ര മോഡി അപ്രതീഷിതമായി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. ഡൽഹി നഗര ഹ്യദയത്തിൽത്തന്നെ സ്ഥിതി ചെയ്യുന്ന മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലാണ് അദ്ദേഹം എത്തിയത്. തൊട്ടടുത്ത് തന്നെയായിരുന്നു മോഡിയ്ക്ക് പങ്കെടുക്കേണ്ട പരിപാടി.
 | 
പോലീസ് സ്‌റ്റേഷനിൽ നരേന്ദ്ര മോഡിയുടെ അപ്രതീക്ഷിത സന്ദർശനം

ന്യൂഡൽഹി: സ്വച്ഛ് ഭാരത് പരിപാടിയുടെ ഉദ്ഘാടന ചടങ്ങിന് പോകവേ നരേന്ദ്ര മോഡി അപ്രതീഷിതമായി പോലീസ് സ്‌റ്റേഷൻ സന്ദർശിച്ചു. ഡൽഹി നഗര ഹ്യദയത്തിൽത്തന്നെ സ്ഥിതി ചെയ്യുന്ന മന്ദിർ മാർഗ് പോലീസ് സ്‌റ്റേഷനിലാണ് അദ്ദേഹം എത്തിയത്. തൊട്ടടുത്ത് തന്നെയായിരുന്നു മോഡിയ്ക്ക് പങ്കെടുക്കേണ്ട പരിപാടി. അതിന്റെ സുരക്ഷാ ചുമതലകളുമായി പോയതിനാൽ ഓഫീസർമാരടക്കം മിക്കവാറും പോലീസുകാരും അവിടെ ഉണ്ടായിരുന്നില്ല.

സ്‌റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് പ്രധാനമന്ത്രി വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് ഓഫീസും പരിസരവും ശുചിത്വത്തോടെ സൂക്ഷിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പോലീസ് സ്‌റ്റേഷൻ വ്യത്തിയാക്കാൻ അദ്ദേഹവും ഒപ്പം ചേർന്നു. അൽപ സമയത്തിന് ശേഷമാണ് നരേന്ദ്ര മോഡി സ്‌റ്റേഷനിൽ നിന്നും പോയത്. വീട് ശുചിയാക്കൽ ജോലികൾ ചെയ്യുന്ന പ്രത്യേക സമുദായത്തിൽപ്പെട്ടവർ താമസിക്കുന്ന കോളനിയിലും പ്രധാനമന്ത്രി രാവിലെ സന്ദർശനം നടത്തിയിരുന്നു.