തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി

തീയേറ്ററുകളില് ദേശീയഗാനം നിര്ബന്ധമല്ലെന്ന് സുപ്രീം കോടതി. 2016 നവംബറില് പുറത്തിറക്കിയ ഉത്തരവ് കോടതി ഭേഗഗതി ചെയ്തു. തീയേറ്ററുകളില് ദേശീയഗാനം പ്രദര്ശിപ്പിക്കുന്ന കാര്യത്തില് ഉടമകള്ക്ക് തീരുമാനമെടുക്കാം.
 | 

തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി. 2016 നവംബറില്‍ പുറത്തിറക്കിയ ഉത്തരവ് കോടതി ഭേഗഗതി ചെയ്തു. തീയേറ്ററുകളില്‍ ദേശീയഗാനം പ്രദര്‍ശിപ്പിക്കുന്ന കാര്യത്തില്‍ ഉടമകള്‍ക്ക് തീരുമാനമെടുക്കാം.

ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് മരവിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു. കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തിവാണ് കേന്ദ്രസര്‍ക്കാര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയത്.

ദേശീയഗാനം ആലപിക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖയുണ്ടാക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ആറ് മാസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.