പരിശീലകനെതിരെ ലൈംഗിക ആരോപണവുമായി ദേശീയ ഷൂട്ടിംഗ് താരം

ബര്ത്ത് ഡേ പാര്ട്ടിക്കിടെ പരിശീലകന് ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയുമായി ദേശീയ ഷൂട്ടിംഗ് താരം. അര്ജ്ജുന അവാര്ഡ് നേടിയ താരമാണ് പരാതി നല്കിയത്. ന്യൂഡല്ഹി ചാണക്യപുരി പോലീസ് സ്റ്റേഷനില് ഇവര് പരാതി നല്കി. രണ്ടു വര്ഷമായി പ്രതിയോടൊപ്പം പരിശീലനം നടത്തി വരുകയായിരുന്നു താരം.
 | 

പരിശീലകനെതിരെ ലൈംഗിക ആരോപണവുമായി ദേശീയ ഷൂട്ടിംഗ് താരം

ന്യൂഡല്‍ഹി: ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ പരിശീലകന്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയുമായി ദേശീയ ഷൂട്ടിംഗ് താരം. അര്‍ജ്ജുന അവാര്‍ഡ് നേടിയ താരമാണ് പരാതി നല്‍കിയത്. ന്യൂഡല്ഹി ചാണക്യപുരി പോലീസ് സ്‌റ്റേഷനില്‍ ഇവര്‍ പരാതി നല്‍കി. രണ്ടു വര്‍ഷമായി പ്രതിയോടൊപ്പം പരിശീലനം നടത്തി വരുകയായിരുന്നു താരം.

രണ്ടു ദിവസം മുന്‍പ് പാര്‍ട്ടിക്ക് ക്ഷണിച്ച പ്രകാരം സ്ഥലത്ത് എത്തിയ തനിക്ക് മയക്കുമരുന്നു കലര്‍ത്തിയ പാനീയം നല്‍കിയെന്നും ബോധം മറഞ്ഞ തന്നെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. ബലാല്‍സംഗത്തിന് വിധേയയായ താരത്തെ വൈദ്യപരിശോധയ്ക്ക് വിധേയയാക്കിയെന്നും കേസ് അന്വേഷണത്തിലാണെന്നും ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ എം.കെ. മീണ പറഞ്ഞു.