ബിജെപി ദേശീയ വക്താവിനെ എന്‍ഡിടിവി ചാനല്‍ ചര്‍ച്ചയില്‍ നിന്ന് പുറത്താക്കി അവതാരക; വീഡിയോ കാണാം

അര്ണാബ് ഗോസ്വാമിയും എം.ബി രാജേഷ് എം.പിയും തമ്മിലുള്ള ചാനല് ചര്ച്ച സംബന്ധിച്ച വിവാദങ്ങളുടെ ചൂടാറും മുമ്പേ ഇതാ വീണ്ടും മറ്റൊരു ചാനല് ചര്ച്ചാ വിവാദം. ഇത്തവണ താരം അര്ണാബ് അല്ലെന്നു മാത്രം. കേന്ദ്രത്തിന്റെ കശാപ്പ് നിരോധനം സംബന്ധിച്ച് എന്ഡിടിവി യില് നടന്ന ചര്ച്ചയിലാണ് നാടകീയ രംഗങ്ങള് അരങ്ങേറിയത്. ചര്ച്ചയില് ബിജെപിക്കായി പങ്കെടുത്തത് ദേശീയ വക്താവായ സമ്പിത്ത് പാത്രയായിരുന്നു. പാത്രയെ കൂടാതെ കോണ്ഗ്രസ് നേതാവായ ശര്മ്മിള മുഖര്ജിയടക്കമുള്ളവര് ചര്ച്ചയില് പങ്കെടുത്തിരുന്നു. കേരളത്തില് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് പരസ്യമായി പശുവിനെ കശാപ്പ് ചെയ്ത വിഷയമുള്പ്പെടെ പരാമര്ശിക്കപ്പെട്ടപ്പോള് ചര്ച്ചക്ക് ചൂടേറി. അതിനിടെ എന്ഡിടിവിക്ക് പ്രത്യേക അജണ്ടയുണ്ടെന്ന് ബിജെപി നേതാവ് പറയുകയായിരുന്നു.
 | 
ബിജെപി ദേശീയ വക്താവിനെ എന്‍ഡിടിവി ചാനല്‍ ചര്‍ച്ചയില്‍ നിന്ന് പുറത്താക്കി അവതാരക; വീഡിയോ കാണാം

അര്‍ണാബ് ഗോസ്വാമിയും എം.ബി രാജേഷ് എം.പിയും തമ്മിലുള്ള ചാനല്‍ ചര്‍ച്ച സംബന്ധിച്ച വിവാദങ്ങളുടെ ചൂടാറും മുമ്പേ ഇതാ വീണ്ടും മറ്റൊരു ചാനല്‍ ചര്‍ച്ചാ വിവാദം. ഇത്തവണ താരം അര്‍ണാബ് അല്ലെന്നു മാത്രം. കേന്ദ്രത്തിന്റെ കശാപ്പ് നിരോധനം സംബന്ധിച്ച് എന്‍ഡിടിവി യില്‍ നടന്ന ചര്‍ച്ചയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ചര്‍ച്ചയില്‍ ബിജെപിക്കായി പങ്കെടുത്തത് ദേശീയ വക്താവായ സമ്പിത്ത് പാത്രയായിരുന്നു. പാത്രയെ കൂടാതെ കോണ്‍ഗ്രസ് നേതാവായ ശര്‍മ്മിള മുഖര്‍ജിയടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി പശുവിനെ കശാപ്പ് ചെയ്ത വിഷയമുള്‍പ്പെടെ പരാമര്‍ശിക്കപ്പെട്ടപ്പോള്‍ ചര്‍ച്ചക്ക് ചൂടേറി. അതിനിടെ എന്‍ഡിടിവിക്ക് പ്രത്യേക അജണ്ടയുണ്ടെന്ന് ബിജെപി നേതാവ് പറയുകയായിരുന്നു.

വിഷയത്തില്‍ നിന്നും മാറി ചാനലിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ബിജെപി നേതാവ് പ്രതികരിച്ചത് ചൂണ്ടിക്കാട്ടി അവതാരകയായ നിധി റാസ്ദാന്‍ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാവാത്തതിനെ തുടര്‍ന്ന് താങ്കള്‍ക്ക് ഈ ചര്‍ച്ചയില്‍ നിന്നും പുറത്തേക്ക് സ്വാഗതം എന്ന് നിധി പറയുകയായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ തന്റെ വാഗ്വാദം കൊണ്ട് മേല്‍ക്കൈ നേടാറുള്ള പാത്ര ഇത് കേട്ട് സ്തബ്ധനായി. പുറത്തു പോവാതെ വീണ്ടും തന്റെ ഭാഗങ്ങള്‍ ന്യായീകരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും നിധി പിന്‍മാറാന്‍ തയ്യാറായില്ല. വീണ്ടും ന്യായീകരണങ്ങള്‍ നിരത്താനുള്ള പാത്രയുടെ ശ്രമങ്ങള്‍ അവഗണിച്ച് നിധി മറ്റ് അതിഥികളിലേക്ക് നീങ്ങുകയും ചെയ്തു.

വീഡിയോ കാണാം