മരിച്ചെന്ന് വിധിയെഴുതി കൈമാറിയശേഷം ജീവനുണ്ടെന്ന് കണ്ടെത്തിയ ശിശു 6 ദിവസങ്ങള്‍ക്ക് ശേഷം മരിച്ചു

ഡല്ഹിയിലെ മാക്സ് ആശുപത്രി അധികൃതര് മരിച്ചെന്ന് വിധിയെഴുതി മാതാപിതാക്കള്ക്ക് കൈമാറിയ നവജാതശിശു ആറ് ദിവസങ്ങള്ക്ക് ശേഷം മരിച്ചു. നവംബര് 30ന് പിറന്ന ഇരട്ടക്കുട്ടികളില് പെണ്കുട്ടി പ്രസവത്തോടെ മരിച്ചിരുന്നു. രണ്ടാമത്തെ കുട്ടിയും മരിച്ചുവെന്ന് പറഞ്ഞ് പ്ലാസ്റ്റിക് ബാഗിലാണ് മാതാപിതാക്കള്ക്ക് നല്കിയത്. മാസം തികയാതെയാണ് ഇവര് ജനിച്ചത്. അന്ത്യകര്മ്മങ്ങള്ക്ക് ഒരുങ്ങുന്നതിനിടെ ആണ്കുട്ടി അനങ്ങുന്നത് കാണുകയും മറ്റൊരു ആശുപത്രിയില് കുഞ്ഞിനെ പ്രവേശിപ്പിക്കുകയുമായിരുന്നു.
 | 

മരിച്ചെന്ന് വിധിയെഴുതി  കൈമാറിയശേഷം ജീവനുണ്ടെന്ന് കണ്ടെത്തിയ ശിശു 6 ദിവസങ്ങള്‍ക്ക് ശേഷം മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാക്‌സ് ആശുപത്രി അധികൃതര്‍ മരിച്ചെന്ന് വിധിയെഴുതി മാതാപിതാക്കള്‍ക്ക് കൈമാറിയ നവജാതശിശു ആറ് ദിവസങ്ങള്‍ക്ക് ശേഷം മരിച്ചു. നവംബര്‍ 30ന് പിറന്ന ഇരട്ടക്കുട്ടികളില്‍ പെണ്‍കുട്ടി പ്രസവത്തോടെ മരിച്ചിരുന്നു. രണ്ടാമത്തെ കുട്ടിയും മരിച്ചുവെന്ന് പറഞ്ഞ് പ്ലാസ്റ്റിക് ബാഗിലാണ് മാതാപിതാക്കള്‍ക്ക് നല്‍കിയത്. മാസം തികയാതെയാണ് ഇവര്‍ ജനിച്ചത്. അന്ത്യകര്‍മ്മങ്ങള്‍ക്ക് ഒരുങ്ങുന്നതിനിടെ ആണ്‍കുട്ടി അനങ്ങുന്നത് കാണുകയും മറ്റൊരു ആശുപത്രിയില്‍ കുഞ്ഞിനെ പ്രവേശിപ്പിക്കുകയുമായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം ഈ കുട്ടിയും മരിച്ചതായി ഡല്‍ഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അസ്ലം ഖാന്‍ പറഞ്ഞു. സംഭവത്തേത്തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ രൂപീകരിച്ച പാനല്‍ നവജാത ശിശുക്കളുടെ ചികിത്സയില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ മാക്‌സ് ആശുപത്രി പാലിച്ചില്ലെന്ന് കണ്ടെത്തിയിരുന്നു. ചികിത്സാപ്പിഴവാണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്ന് തെളിഞ്ഞാല്‍ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.