മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന യോഗത്തിനെത്തിയ മഹാരാഷ്ട്രയിലെ ബി.ജെ.പി എംഎൽഎ അന്തരിച്ചു

മഹാരാഷ്ട്രയിലെ ബി.ജെ.പി എം എൽ എ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മഹാരാഷ്ട്രാ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗത്തിൽ പങ്കെടുക്കാൻ ട്രെയിനിൽ മുംബൈയിലേക്കുവന്ന ബി ജെ പി എംഎൽഎ ഗോവിന്ദ് എം. രാത്തോഡാണ് മരിച്ചത്.
 | 

മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന യോഗത്തിനെത്തിയ മഹാരാഷ്ട്രയിലെ ബി.ജെ.പി എംഎൽഎ അന്തരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി എം എൽ എ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മഹാരാഷ്ട്രാ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗത്തിൽ പങ്കെടുക്കാൻ ട്രെയിനിൽ മുംബൈയിലേക്കുവന്ന ബി ജെ പി എംഎൽഎ ഗോവിന്ദ് എം. രാത്തോഡാണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെ് അദ്ദേഹത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായും ഉടൻ തന്നെ മരിക്കുകയായിരുന്നെന്നും പാർട്ടി വക്താവ് മാധവ് ഭണ്ഡാരി പറഞ്ഞു.

ഒക്ടോബർ 15 ന് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എച്ച്ബിവി പാട്ടീലിനെ പരാജയപ്പെടുത്തിയാണ് രാത്തോഡ് എംഎൽഎ സ്ഥാനം നേടിയത്. രാത്തോഡിന്റെ മരണത്തോടെ ബിജെപി എംഎൽഎ മാരുടെ എണ്ണം 122 ൽനിന്ന് 121 ആയി.