നിതീഷ് കുമാർ ഇന്ന് രാഷ്ട്രപതിയെ കാണും

ബിഹാറിൽ സർക്കാർ രൂപീകരണത്തിനു ഗവർണറിൽ നിന്നു ക്ഷണം ലഭിക്കാതായതിനാൽ ജനതാദൾ-യു നേതാവ് നിതീഷ് കുമാർ ഇന്ന് രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയെ കാണും. തന്നെ പിന്തുണയ്ക്കുന്ന 130 എംഎൽഎമാർക്കൊപ്പമായിരിക്കും രാഷ്ട്രപതിയെ കാണുകയെന്ന് നിതീഷ് കുമാർ അറിയിച്ചു.
 | 

നിതീഷ് കുമാർ ഇന്ന് രാഷ്ട്രപതിയെ കാണും
ന്യൂഡൽഹി:
ബിഹാറിൽ സർക്കാർ രൂപീകരണത്തിനു ഗവർണറിൽ നിന്നു ക്ഷണം ലഭിക്കാതായതിനാൽ ജനതാദൾ-യു നേതാവ് നിതീഷ് കുമാർ ഇന്ന് രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയെ കാണും. തന്നെ പിന്തുണയ്ക്കുന്ന 130 എംഎൽഎമാർക്കൊപ്പമായിരിക്കും രാഷ്ട്രപതിയെ കാണുകയെന്ന് നിതീഷ് കുമാർ അറിയിച്ചു.

ജെഡിയു എംഎൽഎമാർക്കു പുറമേ ആർജെഡി, കോൺഗ്രസ്, സിപിഐ എംഎൽഎമാരും ഒരു സ്വതന്ത്രനുമാണ് 130 അംഗ സംഘത്തിലുള്ളത്. മന്ത്രിസഭ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ച് 24 മണിക്കൂർ പിന്നിട്ടിട്ടും ഗവർണർ കേസരിനാഥ് ത്രിപാഠിയിൽ നിന്നും തനിക്ക് ക്ഷണം ലഭിച്ചില്ലെന്ന പരാതിയുമായാണ് നിതീഷ്‌കുമാറും എംഎൽഎമാരും രാഷ്ട്രപതിയെ കാണുന്നത്.

നിയമസഭാ കക്ഷിനേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തിട്ടും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ ജിതൻ റാം മാഞ്ചി വിസമ്മതിച്ചതാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായത്. അതിനിടയിൽ മാഞ്ചി ഇന്നലെ വൈകീട്ട് ഗവർണറെ സന്ദർശിച്ചിരുന്നു. നിയമസഭ പിരിച്ചുവിടാൻ അദ്ദേഹം ഗവർണറോട് ആവശ്യപ്പെട്ടതായാണ് വിവരങ്ങൾ.