ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളാരും സിംബാവ്‌വേയില്‍ ബലാല്‍സംഗക്കുറ്റത്തിന് പിടിയിലായിട്ടില്ലെന്ന് കേന്ദ്രം

സിംബാവ്വേയില് ഇന്ത്യന് ക്രിക്കറ്റ് താരം ബലാല്സംഗക്കുറ്റത്തിന് പിടിയിലായെന്ന വാര്ത്ത നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. സിംബാവ്വേ അംബാസഡറുമായി ഇക്കാര്യം സംസാരിച്ചെന്നും ക്രിക്കറ്റ് താരം ബലാല്സംഗക്കേസില് ഉള്പ്പെട്ടതായുള്ള വാര്ത്തയില് സത്യമില്ലെന്നും മന്ത്രാലയം വൃത്തങ്ങള് വെളിപ്പെടുത്തി.
 | 

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളാരും സിംബാവ്‌വേയില്‍ ബലാല്‍സംഗക്കുറ്റത്തിന് പിടിയിലായിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സിംബാവ്‌വേയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ബലാല്‍സംഗക്കുറ്റത്തിന് പിടിയിലായെന്ന വാര്‍ത്ത നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. സിംബാവ്‌വേ അംബാസഡറുമായി ഇക്കാര്യം സംസാരിച്ചെന്നും ക്രിക്കറ്റ് താരം ബലാല്‍സംഗക്കേസില്‍ ഉള്‍പ്പെട്ടതായുള്ള വാര്‍ത്തയില്‍ സത്യമില്ലെന്നും മന്ത്രാലയം വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഹരാരേയില്‍ ഇന്ത്യന്‍ ടീം താമസിക്കുന്ന മൈക്കിള്‍സ് ഹോട്ടലില്‍ വെച്ച് മദ്യലഹരിയിലായിരുന്ന ഇന്ത്യന്‍ താരം ലോബിയില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയെ കയറിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നായിരുന്നു പുറത്തു വന്ന വാര്‍ത്ത.

ഉന്നത ഇടപെടലിനേത്തുടര്‍ന്ന് താരത്തെ അറസ്റ്റു ചെയ്യാതിരിക്കാനും സുരക്ഷിതമായി ഇന്ത്യയിലേക്ക് കൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ബലാല്‍സംഗക്കേസില്‍ ഒരു ഇന്ത്യന്‍ പൗരന്‍ ഹരാരേയില്‍ അറസ്റ്റിലായിട്ടുണ്ടെന്നും സ്‌പോണ്‍സര്‍മാരുടെ ഒപ്പമുണ്ടായിരുന്ന ഇയാള്‍ കുറ്റം നിഷേധിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.